ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

SHARE

പാലക്കാട് ∙ ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരിൽനിന്നു കണക്കിൽപെടാത്ത 12,900 രൂപ പിടികൂടി. വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് എഗ്രിമെന്റ് വയ്ക്കുന്നതിനും ബില്ലുകൾ മാറ്റുന്നതിലും ഉദ്യോഗസ്ഥർ കരാറുകാരിൽനിന്നു കൈക്കൂലി വാങ്ങുന്നെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ഇന്നലെ വൈകിട്ടു നാലരയോടെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. എൻജിനീയറിങ് വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരിൽനിന്ന് ഉൾപ്പെടെയാണു പണം കണ്ടെത്തിയത്.

പരിശോധനയ്ക്കിടെ വിജിലൻസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു വനിതാ ഉദ്യോഗസ്ഥ കയ്യിലുണ്ടായിരുന്ന 4500 രൂപ ഫോട്ടോസ്റ്റാറ്റ് മെഷീന്റെ അടിയിലേക്കു വലിച്ചെറിഞ്ഞെന്നും ഈ പണം ഉൾപ്പെടെയാണു പരിശോധനയിൽ കണ്ടെത്തിയെന്നും വിജിലൻസ് അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളായതിനാൽ കരാറുകാരെ വിളിച്ചുവരുത്തി കൈക്കൂലി പണം പിരിക്കുന്നെന്നാണു വിജിലൻസിനു ലഭിച്ച വിവരം. ഇതേത്തുടർന്ന് ഒരാഴ്ചയിലേറെയായി ഉദ്യോഗസ്ഥ സംഘം എൻജിനീയറിങ് ഓഫിസ് പരിസരത്തും മറ്റും നിരീക്ഷണമേർപെടുത്തിയിരുന്നു.

ഇന്നലെ വൈകിട്ട് കരാറുകാർ‍ പണവുമായി എത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ വിജിലൻസ് പരിശോധനയ്ക്കു കയറി. വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഐ.ഫറോസ്, എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.മണികണ്ഠൻ, മുഹമ്മദ് സലിം, സീനിയർ സിപിഒ വി.സി.സലേഷ്, വനിത സിപിഒ എം.സിന്ധു, ഗസറ്റഡ് ഉദ്യോഗസ്ഥനായ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ അസി.എൻജിനീയർ ആർ.ഒ.എൻ.വിൽസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA