ADVERTISEMENT
വണ്ടാഴി ∙ വീട്ടുമുറ്റത്തു നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു. വണ്ടാഴി കിഴക്കേത്തറ സുരേഷിന്റെ ബൈക്കാണ് കത്തിയത്.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടു കൂടിയാണ് സംഭവം. വീടിന്റെ പോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കത്തുന്നത് കണ്ട് വീട്ടുകാർ തീ കെടുത്തിയെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ച നിലയിലാണ്.സംഭവത്തെ തുടർന്ന് മംഗലംഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.സംഭവത്തെ കുറിച്ച് മംഗലംഡാം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com