പട്ടാമ്പി ∙ ബസിൽ വച്ച് 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. അമ്പലപ്പാറ കീഴൂർ അനിയത്ത് കിഴക്കേ വീട്ടിൽ മുരളി കൃഷ്ണനെയാണ് (30) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും വിധിയായി.
കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഷൊർണൂർ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വനിൽകുമാറാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ്യാലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.