ADVERTISEMENT

നിയമനം:കൂടിക്കാഴ്ച 5ന്ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിലെ എംജിഎൻആർഇജിഎസ് വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബികോം ബിരുദവും പിജിഡിസിഎയും ആണ് യോഗ്യത. അപേക്ഷകർ ഏപ്രിൽ അഞ്ചിന്    ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ: 0466 2261221.

കുനിശ്ശേരി കുമ്മാട്ടി ഇന്ന്ആലത്തൂർ∙ നിളയുടെ തീരത്തു സാമൂതിരി നിലപാട് നിന്ന് ആഘോഷിച്ച മാമാങ്കത്തിന്റെ പ്രൗഢിയിൽ കുനിശ്ശേരി കുമ്മാട്ടി ഇന്നു കൊണ്ടാടും. ഐതിഹ്യത്തിലും ചരിത്രത്തിലും അടയാളപ്പെട്ട ദേശക്കൂട്ടായ്മയുടെ ഉത്സവത്തിനു സാമൂതിരിയുടെ പടയോട്ടക്കാലത്തോളം പഴക്കമുണ്ട്. സാമൂതിരിയുടെ സൈന്യത്തെ ദേവീചൈതന്യത്താൽ ജ്വലിച്ച ധീരത കൊണ്ടു നേരിട്ട ചരിത്ര മുഹൂർത്തങ്ങളും ഐതിഹ്യത്തിലെ ഏടുകളും ആഘോഷത്തിൽ ഇഴചേരുന്നുണ്ട്. കുമ്മാട്ടിയുടെ ഐതിഹ്യം വിവരിക്കുന്ന കൈപ്പിടി വായനയിൽ കുമ്മാട്ടി ഉത്സവത്തിനു സാമൂതിരി കോവിലകത്തിനുള്ള പങ്ക് വിവരിക്കുന്നുണ്ട്. സാമൂതിരിയുടെയും മങ്ങാട്ടച്ചന്റെയും സാന്നിധ്യം ഉറപ്പിക്കുന്ന സവിശേഷ ചടങ്ങുകൾ കുമ്മാട്ടിയിൽ അടയാളപ്പെടുന്നുണ്ട്. 

സൗജന്യ നീന്തൽ പരിശീലനം എലപ്പുള്ളി ∙ സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ തേനാരി ശ്രീരാമക്ഷേത്ര കുളത്തിൽ നാളെ സൗജന്യ നീന്തൽ പരിശീലനം നടത്തും. രാവിലെ 8.30ന് ഓയിസ്ക ഇന്റർ നാഷനൽ സംസ്ഥാന സെക്രട്ടറി ഡോ.എൻ.ശുദ്ധോദനൻ ഉദ്ഘാടനം ചെയ്യും.  ഏപ്രിൽ 5 വരെയാണു പരിശീലനം. ഫോൺ: 9995308231, 9074645537

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com