ADVERTISEMENT

പാലക്കാട്‌ ∙ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 16 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തിരുച്ചിറപ്പിള്ളി ഒറയൂർ സാലയ് സ്വദേശി ഫാറൂഖിനെ (48) ആണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ചെന്നൈ എഗ്‌മോർ - മംഗലാപുരം ലിങ്ക് എക്സ്പ്രസിൽ തിരുച്ചിറപ്പിള്ളിയിൽ നിന്നു പരപ്പനങ്ങാടിയിലേക്കു ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗിൽ തുണികൾക്കിടയിൽ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു പണം. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി ഇൻകംടാക്സ് അന്വേഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്കു കൈമാറി. കമൻഡാന്റ് അനിൽ കുമാർ നായർക്ക് ലഭിച്ച വിവരത്തെ തുടർന്ന് സിഐ സൂരജ് എസ്.കുമാർ. എസ്ഐ ടി.എം.ധന്യ, എഎസ്ഐ സജി അഗസ്റ്റിൻ, വീണാ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com