പരിശീലന ക്യാംപ് : പാലക്കാട് ∙ ജില്ലാ ആർച്ചറി അസോസിയേഷനും ദ്രോണ ആർച്ചറി അക്കാദമിയും ചേർന്നു നടത്തുന്ന ‘മിഷൻ ഒളിംപിക്സ്’ സൗജന്യ ആർച്ചറി കോച്ചിങ് ക്യാംപ് ഏപ്രിൽ 2 മുതൽ മേയ് 14വരെ മരുതറോഡ് ഗവ.ടെക്നിക്കൽ സ്കൂളിൽ നടക്കും. 5 മുതൽ 17 വയസ്സുവരെയുള്ള ആൺ–പെൺകുട്ടികൾക്കു പങ്കെടുക്കാം. ഫോൺ: 9895250777.പാലക്കാട് ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് നടത്തും. പാലക്കാട് കോട്ടമൈതാനം, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി, ഷൊർണൂർ, കൊടുവായൂർ, അമ്പലപ്പാറ, ചിറ്റൂർ, എലപ്പുള്ളി എന്നിവിടങ്ങളിലാണ് ക്യാംപ് നടക്കുന്നത്. പങ്കെടുക്കുന്നവർ ഏപ്രിൽ ഒന്നിനു രാവിലെ 9നു കോട്ടമൈതാനത്തു നേരിട്ട് ഹാജരാവുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 9061160398.
ട്രസ്റ്റി നിയമനം : പാലക്കാട് ∙ അകത്തേത്തറ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം, കല്ലേക്കാട് കുറിച്ചിമല ദേവസ്വം എന്നിവിടങ്ങളിൽ ട്രസ്റ്റി നിയമനം നടത്തുന്നു. 0491 2505777. www.malabarde vaswom.kerala.gov.in
പൊലീസ് ക്യാംപിൽ നീന്തൽ പരിശീലനം : പാലക്കാട് ∙ കേരള പൊലീസിലെ നീന്തൽ താരങ്ങൾക്കു കീഴിൽ നീന്തൽ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കി മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയൻ. ക്യാംപിലെ നിള അക്വാറ്റിക് സ്പോർട്സ് ആൻഡ് ട്രെയിനിങ് സെന്ററിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ 22 വരെ വരെ നടത്തുന്ന സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാംപിലേക്കു പ്രവേശനം ആരംഭിച്ചു. നീന്തൽ പരിശീലിപ്പിക്കുന്നതിനു പുറമേ നീന്തൽ അറിയാവുന്നവർക്ക് സ്വയം പരിശീലിക്കാൻ ഒരു മണിക്കൂർ വ്യവസ്ഥയിലും സ്വിമ്മിങ് പൂൾ ഉപയോഗിക്കാൻ അനുമതി നൽകും. ഫോൺ 0491–2555212, 9747525140, 8136823525. പ്രായപരിധിയില്ല. ചെറിയ തുക ഫീസായി ഈടാക്കും. അസിസ്റ്റന്റ് കമൻഡാന്റും ദേശീയ നീന്തൽ താരവുമായിരുന്ന ഐ.സി.പ്രദീപന്റെ നേതൃത്വത്തിലാണു പരിശീലനം. വനിതകൾക്കു പ്രത്യേക സമയവും വനിതാ കോച്ചിനെയും അനുവദിക്കും. നീന്തൽക്കുളം ഈയിടെയാണ് ഉദ്ഘാടനം ചെയ്തത്.
കരുതലുംകൈത്താങ്ങും അദാലത്ത്: പരാതി നൽകാം : പാലക്കാട് ∙ സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. പൊതുജനങ്ങളിൽ നിന്ന് ഏപ്രിൽ ഒന്നു മുതൽ 10 വരെ പരാതികളും അപേക്ഷകളും സ്വീകരിക്കും. പരാതികൾ നേരിട്ടു സ്വീകരിക്കുന്നതിനു താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും പരാതികളിലുള്ള നടപടികൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും രൂപീകരിക്കും