കോട്ടായി∙ അയ്യംകുളം ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യബസ് ഡ്രൈവറുടെ മനോധൈര്യത്തിൽ മൺതിട്ടയിലേക്ക് ഇടിച്ചു കയറ്റി. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കോട്ടായി - പൂടൂർ റൂട്ടിൽ സർവീസ് നടത്തുന്ന മഹാലക്ഷ്മി എന്ന ബസിന്റെ ബ്രേക്കാണു തകരാറിലായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പഞ്ചായത്ത് സമഗ്ര ശുദ്ധജല വിതരണത്തിനു പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിക്കു സമീപം കൂട്ടിയിട്ടിരുന്ന മണ്ണിലേക്കാണു ബസ് കയറ്റിയത്.തോടും റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തിയും ആഴമേറിയ പാടശേഖരവുമുള്ള പ്രദേശത്ത് തലനാരിഴയ്ക്കാണു വലിയ അപകടം ഒഴിവായത്.
HIGHLIGHTS
- യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു