ഒറ്റപ്പാലം∙ നഗരത്തിൽ 9 കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ യുവാവ് അറസ്റ്റിലായി. ഒഡീഷ കാലഹണ്ടി ഡ്രമ്പു വില്ലേജിലെ സത്യ നായികിനെ (26) ആണു വനിത എസ്ഐ ഷാരുണ ജെയ്‌ലാനി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണു യുവാവു പിടിയിലായത്. ഉത്തരേന്ത്യയിൽ നിന്നു ട്രെയിൻ മാർഗം നഗരത്തിലേക്കു കഞ്ചാവ് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. റെയിൽവേ സ്റ്റേഷനിൽ നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള പുതിയ റോഡിൽ സംശയകരമായി കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്തു നടത്തിയ പരിശോധനയിലാണു ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.ബാഗിനുള്ളിൽ 5 പൊതികളിലായിട്ടായിരുന്നു കഞ്ചാവ്. നഗരത്തിൽ ചില്ലറ വിൽപനയ്ക്ക് എത്തിച്ച കഞ്ചാവാണിതെന്നു പൊലീസ് പറഞ്ഞു. എഎസ്ഐ വി.എ.ജോസഫ്, എസ്‌സിപിഒ കെ.രാകേഷ്, ഹോംഗാർഡ് വി.സി.കൃഷ്ണകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണു യുവാവിനെ പിടികൂടിയത്.
കഞ്ചാവുമായിഉത്തരേന്ത്യൻ യുവാവ് പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.