അക്കൗണ്ടന്റ് ഒഴിവ് : തിരുമിറ്റക്കോട്∙ പഞ്ചായത്ത് എംജിഎൻആർഇജിഎസ് വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവുണ്ട്. ബി കോം, പിജിഡിസിഎ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 13ന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫിസിൽ നൽകണം.
നേത്ര പരിശോധന
പട്ടാമ്പി∙ ലയൺസ് ക്ലബ് പട്ടാമ്പി അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നാളെ പട്ടാമ്പി ഗവ. യുപി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാംപും പട്ടാമ്പി സുധർമ ലാബിന്റെ സഹകരണത്തോടെ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാംപും നടത്തും. പങ്കെടുക്കുന്നവർ 9495249724, 9447384264 നമ്പറുകളിൽ പേർ റജിസ്റ്റർ ചെയ്യണം.
യാത്രയയപ്പ്നാളെ
ഒറ്റപ്പാലം∙ തപാൽ സർവീസിൽ നിന്നു വിരമിക്കുന്ന എൻഎഫ്പിഇ നേതാവ് സി.എം.രവീന്ദ്രനാഥന് നാളെ സംഘടന യാത്രയയപ്പു നൽകും. ഭവന നിർമാണ സഹകരണ സംഘം ഹാളിൽ രാവിലെ 9.30നു നടത്തുന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യും.