രേഖകളില്ലാത്ത 17 ലക്ഷം രൂപയുമായി ട്രെയിനിൽനിന്ന് പിടിയിൽ

palakkad-fake-currency
ഹാഷിം
SHARE

പാലക്കാട്‌ ∙ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 17 ലക്ഷം രൂപയുടെ കറൻസിയുമായി കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. ആർപിഎഫ് സംഘം നടത്തിയ പരിശോധനയിൽ മുഹമ്മദ് ഹാഷിമിനെയാണ് (52) അറസ്റ്റ് ചെയ്തത്. പുണെ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തു നിന്ന് അങ്കമാലിയിലേക്കു റിസർവേഷൻ കംപാർട്മെന്റിൽ യാത്ര ചെയ്ത പ്രതിയുടെ അരയിൽ തുണിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പാലക്കാട് ആർപിഎഫ് സിഐ സൂരജ് എസ്. കുമാർ, അസി.സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, എ.മനോജ്‌, കെ.സുനിൽകുമാർ, കോൺസ്റ്റബിൾ പി.ബി. പ്രദീപ്‌, വീണാ ഗണേഷ് എന്നിവർ  പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS