പാലക്കാട് ജില്ലയിൽ ഇന്ന് (28-05-2023); അറിയാൻ, ഓർക്കാൻ

palakkad-map
SHARE

കൂടിക്കാഴ്ച നാളെ: ചുണ്ടമ്പറ്റ ∙ ഗവ.ഹൈസ്കൂളില്‍ സംസ്കൃതം, തയ്യല്‍ എന്നിവയില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്താൻ കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.

അധ്യാപക ഒഴിവ്

തിരുമിറ്റക്കോട്∙ അകിലാണം ജിഎൽപി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31നു 11നു നടക്കും.

കൂടിക്കാഴ്ച 31ന്

കുഴൽമന്ദം∙  ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ  നാച്ചുറൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ് എന്നീ തസ്തികകളിൽ  താൽക്കാലിക  ഒഴിവുണ്ട്. കൂടിക്കാഴ്ച 31നു 11ന്  99478583 80.

അധ്യാപക ഒഴിവ്

ആലത്തൂർ∙ എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, അറബി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ജ്യോഗ്രഫി  വിഷയങ്ങളിൽ അധ്യാപക ഒഴിവിലേക്കു 29ന് രാവിലെ 9.30ന് കൂടിക്കാഴ്ച നടക്കും.

കൂടിക്കാഴ്ച 2ന്

കോട്ടായി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് (സീനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ)എന്നീ അധ്യാപക ഒഴിവിലേക്ക് രണ്ടിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും.

ഗെസ്റ്റ്  അധ്യാപക ഒഴിവ്

പാലക്കാട് ∙ ചിറ്റൂർ ഗവ.കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഗെസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. താൽപര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 2ന് ഉച്ചയ്ക്ക് 2ന് കോളജിൽ നേരിട്ടെത്തണം. ഫോൺ: 8078042347.

സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം:ശിൽപശാല ജൂൺ 11ന്

എങ്ങനെ സർ‍ക്കാർ ജോലി നേടാം എന്ന വിഷയത്തിൽ ഉദ്യോഗാർഥികൾക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. മലയാള മനോരമ തൊഴിൽവീഥിയും ചിറ്റൂർ ബ്രില്ല്യൻസ് കോച്ചിങ് സെന്ററും സഹകരിച്ചുള്ള ശിൽപശാല ജൂൺ 11നു രാവിലെ 9 മുതൽ 1 വരെ ചിറ്റൂർ അണിക്കോട് ജംക്‌ഷനിലുള്ള എൻഎസ്എസ് കരയോഗം ബിൽഡിങ്ങിൽ നടക്കും. പത്താം ക്ലാസ് മുതൽ ഡിഗ്രി തലം വരെ അടിസ്ഥാനയോഗ്യതകളുള്ള പരീക്ഷകളിൽ വിജയം നേടാൻ തീവ്രമായ പരിശീലനം അത്യാവശ്യമാണ്. സർക്കാർ ജോലി ലക്ഷ്യമിടുന്ന പലർക്കും എങ്ങനെ പഠിക്കണം, ഏതു രീതിയിൽ പഠിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല, ഇതിനുള്ള പരിഹാരം കൂടി ലക്ഷ്യമിട്ടാണു ശിൽപശാല. പങ്കെടുക്കുന്നവർക്ക് ചിറ്റൂർ ബ്രില്ല്യൻസിൽ കോച്ചിങ്ങിനു ചേരുമ്പോൾ ആകർഷകമായ ഡിസ്കൗണ്ടും ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ചിറ്റൂർ ബ്രില്ല്യൻസ്– 9048933626, 9778763309.

സൗജന്യ വൃക്കരോഗ നിർണയ ക്യാംപ് ഇന്ന്

എടത്തനാട്ടുകര∙ വിസ്ഡം യൂത്ത്‌ ഓർഗനൈസേഷൻ സംസ്ഥാന സമിതിക്കു കീഴിലുള്ള വിസ്ഡം ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണയ ക്യാംപിന്റെയും ബോധവൽക്കരണ ക്ലാസിന്റെയും സംസ്ഥാന തല ഉദ്ഘാടനം ഇന്നു രാവിലെ 8നു വട്ടമണ്ണപുറം എഎംഎൽപി സ്കൂളിൽ എൻ.ഷംസുദ്ദീൻ എംഎൽഎ നിർവഹിക്കും. വിസ്ഡം യൂത്ത്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ.പി.പി.നസീഫ്‌ അധ്യക്ഷത വഹിക്കും. 9747650667, 9946341989.

തിമിര നിർണയ ക്യാംപ് 30ന്

മണ്ണാർക്കാട്∙ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും ചേർന്നു സൗജന്യ തിമിര നിർണയ ക്യാംപ് 30നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മണ്ണാർക്കാട് വാസവി കല്യാണമണ്ഡപത്തിൽ നടത്തും. 9447534515, 9495501277.

അധ്യാപക ഒഴിവ്

മണ്ണാർക്കാട്∙ മണ്ണാർക്കാട് ജിഎംയുപി സ്കൂളിലെ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കു നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 30നു രാവിലെ 11നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

‌മണ്ണാർക്കാട്∙ അരകുർശ്ശി ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 30നു രാവിലെ 10.30നു കൂടിക്കാഴ്ചയ്ക്ക് സ്കൂൾ ഓഫിസിൽ എത്തണം.

ഷോളയൂർ∙ കത്താളക്കണ്ടി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തമിഴ് മീഡിയം 3 ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.

കോട്ടത്തറ∙ ജിയുപി സ്കൂളിൽ യുപിഎസ്ടി തമിഴ് ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു രാവിലെ 10ന്.

ചെർപ്പുളശ്ശേരിയിൽ എസ്എഫ്ഐ ജില്ലാ സമ്മേളനം ഇന്നുമുതൽ

ചെർപ്പുളശ്ശേരി ∙ എസ്എഫ്ഐ 42-ാമത് ജില്ലാ സമ്മേളനം ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി ചെർപ്പുളശ്ശേരിയിൽ നടക്കും. വൈകിട്ട് 5നു വിദ്യാർഥി റാലിയോടെയാണു തുടക്കം. തുടർന്നു ചെർപ്പുളശ്ശേരി ഓപ്പൺ സ്റ്റേജിൽ പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10നു മഞ്ചക്കൽ ചൈതന്യ കൺവൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 15 ഏരിയകളിൽ നിന്നായി 1,01,614 അംഗങ്ങളെ പ്രതിനിധീകരിച്ചു 350 പേരാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS