കലക്ടർ പറയുന്നു ‘അങ്ങനെയാകരുത് കരിയർ’

collector-dr-s-chitra-pkd
പാലക്കാട്ട് ജില്ലാ ശിശുക്ഷേമസമിതി വിദ്യാർഥികൾക്കായി നടത്തിയ കരിയർ ഗൈ‍ഡൻസ് ബോധവൽക്കരണ ക്ലാസ് കലക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ പ്രവൃത്തിയെ ചൂണ്ടിക്കാട്ടി, ഒരിക്കലും അങ്ങനെയാകരുത് ആരുടെയും കരിയർ എന്നു കലക്ടർ ഡോ.എസ്.ചിത്ര. ജില്ലാ ശിശുക്ഷേമ സമിതി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിലായിരുന്നു കലക്ടറുടെ ഉപദേശം.

ജോലി ഇഷ്ടത്തോടെ ചെയ്യുകയെന്നത് കരിയറിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതാണ്. അതിനു ചേരുന്ന കരിയർ തിരഞ്ഞെടുക്കണം. ആസ്വദിച്ചുള്ള പഠനവും പ്രധാനപ്പെട്ടതാണെന്ന് കലക്ടർ പറഞ്ഞു.ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ.ശിവൻ അധ്യക്ഷനായി. സെക്രട്ടറി പി.കൃഷ്ണൻകുട്ടി, ജോയിന്റ് സെക്രട്ടറി കെ.എം.വാസുദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.സുരേഷ്കുമാർ, എം.ദണ്ഡപാണി, കെ.സുലോചന, കെ.രമണി, പിഎംജി പ്രിൻസിപ്പൽ വി.എസ്.ഉഷ, പ്രധാനാധ്യാപിക ടി.നിർമല എന്നിവർ പ്രസംഗിച്ചു. മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.മധുസൂദനൻ ക്ലാസെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS