എടപ്പാൾ ∙ എംഡിഎംഎയുമായി 2 യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊളത്തൂർ സ്വദേശി മുഹമ്മദ് ഷഫീഖ് (25), നാഗലശ്ശേരി മുഹമ്മദ് ഫായിസ് (27) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഐബിയും പൊന്നാനി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് കുറ്റിപ്പുറം റോഡിലെ ടാക്കീസിന് സമീപത്തെ ലോഡ്ജിൽ നിന്ന് ഇരുവരെയും പിടിച്ചത്.
ഇവരിൽ നിന്ന് 7.895 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.ജിനീഷ്, മലപ്പുറം ഐബി ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫിസർ ഗണേശൻ, ഐബി പ്രിവന്റീവ് ഓഫിസർ വി.ആർ.രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.ഷാജു, എം.ശരത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.