ADVERTISEMENT

പാലക്കാട് ∙ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയിൽ ഇതുവരെ 678 വാഹനങ്ങൾ പരിശോധിച്ച് സ്റ്റിക്കർ നൽകി. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കാത്തതിനാൽ 37 വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ജില്ലയിലാകെ രണ്ടായിരത്തോളം സ്‌കൂൾ ബസുകളാണുള്ളത്. ബുധനാഴ്ചയ്ക്കുള്ളിൽ എല്ലാവരും പരിശോധന നടത്തി സ്റ്റിക്കർ സ്വീകരിക്കണമെന്ന് ആർടിഒ അറിയിച്ചു.

സ്റ്റിക്കർ പതിപ്പിക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ ടി.എം.ജേഴ്‌സൺ പറഞ്ഞു. താലൂക്ക് തലത്തിലുള്ള ആർടിഒ ഓഫിസുകൾ മുഖേനയാണ് പരിശോധന നടക്കുന്നത്. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം, സ്പീഡ് ഗവർണർ, എമർജൻസി എക്‌സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണു പരിശോധിക്കുക.

പ്രീ-മൺസൂൺ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയർ, വൈപ്പർ, മെക്കാനിക്കൽ ഫിറ്റ്‌നസ് എന്നിവയും പരിശോധിക്കും. എയർഹോൺ അനുവദിക്കില്ല. പരമാവധി 50 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ. വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം. പരിശോധനയ്ക്കു പുറമേ സ്‌കൂൾ ബസ് ഡ്രൈവർമാർക്കു പരിശീലന ക്ലാസും നൽകുന്നുണ്ട്. നാനൂറോളം ഡ്രൈവർമാർക്ക് ഇതിനകം പരിശീലനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com