ഷൊർണൂർ ∙ കവർച്ച ചെയ്ത മൊബൈൽ ഫോണുകളുമായി 2 പേർ ഷൊർണൂരിൽ റെയിൽവേ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം കേരളാദിത്യപുരം സ്വദേശി അരുൺരാജ് (23), മലപ്പുറം അരീക്കോട് പുത്തലറോഡ് പാട്ടിലാത്ത് റംഷീദ് (23) എന്നിവരെയാണു പ്ലാറ്റ്ഫോമിൽ നിന്നു പിടികൂടിയത്.
തിരുവനന്തപുരം ഓഖ എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നു കവർന്ന ഫോൺ ആണ് അരുൺരാജിൽ നിന്നു കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തു നിന്നു മോഷ്ടിച്ച ഫോണാണ് റംഷീദ് കൈവശം വച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. റെയിൽവേ എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.