കൂടിക്കാഴ്ച ; തിരുവേഗപ്പുറ ∙ നരിപ്പറമ്പ് ഗവ.യുപി സ്കൂളിൽ നിലവിലുള്ള യുപിഎസ്എ, ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഒഴിവുകളിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ കൂടിക്കാഴ്ച 3നു രാവിലെ 11നു സ്കൂള്‍ ഓഫിസില്‍.
പടിഞ്ഞാറങ്ങാടി ∙ അരിക്കാട് ഗവ.എൽപി സ്കൂളിൽ ജൂനിയർ അറബിക്, എൽപിഎസ്ടി ഒഴിവുകളിലേക്കു താൽകാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 6നു രണ്ടു മണിക്ക്.
അധ്യാപക ഒഴിവ്
പത്തിരിപ്പാല ∙ അകലൂർ ഗവ.ഹൈസ്കൂളിൽ അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ നടക്കും. രാവിലെ 10.30നു ഫിസിക്കൽ സയൻസ്, 11.30നു മലയാളം വിഭാഗത്തിലും യോഗ്യരായവർ എത്തിച്ചേരണമെന്നു പ്രധാനാധ്യാപിക അറിയിച്ചു.
ലക്കിടി ∙ പാമ്പാടി ഗവ.എച്ച്എസ്എസിൽ പ്ലസ്ടു വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11നു നടക്കും.
ലക്കിടി ∙ പാമ്പാടി ഗവ.എച്ച്എസ്എസിൽ എച്ച്എസ്ടി കണക്ക്, സോഷ്യൽ സയൻസ്, എൽപിഎസ്ടി ഒഴിവിലേക്ക് അധ്യാപക നിയമനത്തിനു നാളെ രാവിലെ 10നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.