പരസ്യ ബോർഡ് സ്ഥാപിക്കുമ്പോൾ മറിഞ്ഞുവീണു 3 പേർ മരിച്ചു

കോയമ്പത്തൂർ കരുമത്തംപട്ടിയിൽ റോഡരികിലെ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞുവീണുണ്ടായ അപകടം.
SHARE

കോയമ്പത്തൂർ ∙ കരുമത്തംപട്ടിയിൽ റോഡരികിലെ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു 3 പേർ മരിച്ചു. സ്വകാര്യ കമ്പനിയുടെ പരസ്യബോർഡ് സ്ഥാപിക്കുകയായിരുന്ന ഗുണശേഖരൻ (52), കുമാർ (50), ശേഖർ (35) എന്നിവരാണു മരിച്ചത്. പത്തിലധികം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂറ്റൻ ബോർഡിന്റെ ഫ്രെയിമിൽ കയറി നിന്നു പരസ്യ ബാനർ സ്ഥാപിക്കുന്നതിനിടെ ഫ്രെയിം പൊട്ടി വീഴുകയായിരുന്നു. ശക്‌തമായ കാറ്റുണ്ടായിരുന്നതായും പരസ്യ ബോർഡിന്റെ ഉയരം കൂടിയതാണ് അപകടത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു. പൊലീസ് സ്‌ഥലത്തു പരിശോധന നടത്തി. അന്വേഷണം തുടരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS