പാലക്കാട് ജില്ലയിൽ ഇന്ന് (02-06-2023); അറിയാൻ, ഓർക്കാൻ

palakkad-map
SHARE

താൽക്കാലിക നിയമനം: കൊപ്പം ∙ കൊപ്പം പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരം ഫീൽഡ് തല പരിശോധന നടത്തി കാലികമാക്കുന്നതിന് താൽപര്യമുള്ള എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ ഐടിഐ, സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ താൽക്കാലികമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 17ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

മുയൽ വളർത്തൽ പരിശീലനം ഇന്ന്

മലമ്പുഴ∙ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇന്നു മുയൽ വളർത്തലിനെപ്പറ്റി സൗജന്യ പരിശീലനം നടത്തുന്നു.  9188522713, 04912815454.

ഫാർമസിസ്റ്റ്: കൂടിക്കാഴ്ച ഇന്ന്

പട്ടാമ്പി ∙ നഗരസഭ ഹെൽത്ത് വെൽനസ്സ് സെന്ററുകളിലെ ഫാർമസിസ്റ്റുകളുടെ ഒഴിവിലേക്ക് ഇന്ന് ഉച്ചയ്ക്ക് 2.30ന് നഗരസഭ കാര്യ‍ാലയത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വികസന സമിതി യോഗം നാളെ

പട്ടാമ്പി ∙ താലൂക്ക് വികസന സമിതിയോഗം നാളെ  രാവിലെ 10.30ന് താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

കൂടിക്കാഴ്ച 5ന്

പട്ടാമ്പി ∙ പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, ഗണിതം, യുപിഎസ്എ അധ്യാപക ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 5ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധ‍ാനാധ്യാപിക അറിയിച്ചു.

കൂടിക്കാഴ്ച നാളെ

പട്ടാമ്പി ∙ വാടനാംകുറുശ്ശി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, മലയാളം, സോഷ്യൽ സയൻസ്, അറബിക്, കായികാധ്യാപകൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. നാളെ  രാവിലെ 10ന് സ്കൂൾ  ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

അധ്യാപക ഒഴിവ്

തൃത്താല∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് കോളജ് ഓഫിസിൽ ഫോൺ: 0466 2270353.

കൂടിക്കാഴ്ച ഇന്ന്

തൃത്താല ∙ മേഴത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി എസ്ടി (5), ഹൈസ്കൂൾ വിഭാഗം ഹിന്ദി, ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച യുപി എസ്ടി ഇന്നു രാവിലെ 10ന്, ഹൈസ്കൂൾ വിഭാഗം ഉച്ചയ്ക്ക് 2ന്. ഫോൺ:9745565363.

ബിരുദ പ്രവേശനം

തൃത്താല ∙ എടപ്പാൾ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8547006802.

പ്രദർശനം നാളെ

തൃത്താല ∙ പരുതൂർ ഗ്രാമ പഞ്ചായത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫിസിനു സമീപം നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS