ഒറ്റപ്പാലം പൊലീസിന്റെ സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതിക്കു തുടക്കം

ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിക്കുന്ന വിദ്യാർഥികളെ സമയബന്ധിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചു വീടുകളിലേക്കും പറഞ്ഞുവിടാൻ ലക്ഷ്യമിട്ടു തുടങ്ങിയ സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധന.
SHARE

ഒറ്റപ്പാലം∙ അധ്യയന വർഷാരംഭത്തിൽ ഒറ്റപ്പാലം പൊലീസിന്റെ സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതിക്കു തുടക്കം. നഗരസഭാ ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിക്കുന്ന വിദ്യാർഥികളെ സമയബന്ധിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചു വീടുകളിലേക്കും പറഞ്ഞു വിടുന്ന പദ്ധതിയാണിത്. സ്റ്റാൻഡിൽ  കറങ്ങിയിരുന്ന 12 പേരെ ആദ്യ ദിവസം ബസുകളിൽ കയറ്റിവിട്ടതായി പൊലീസ് അറിയിച്ചു. പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകിട്ടുമാണു പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സംഘത്തിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യവും ഉണ്ടാകും. കഴിഞ്ഞ വർഷം ഒറ്റപ്പാലം പൊലീസ് ഫലപ്രദമായി നടപ്പാക്കിയ പദ്ധതിയാണിത്. ഇത്തവണ സ്റ്റേഷൻ പരിധിയിലെ ചെറിയ പൊതു നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും ഉൾപ്പെടെ നിരീക്ഷണം ഏർപ്പെടുത്താനാണു പൊലീസിന്റെ നീക്കം. കൃത്യസമയങ്ങളിൽ വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും എത്തിക്കുന്നതിനു പുറമേ, കുറ്റകൃത്യങ്ങൾ തടയലും പദ്ധതി  കൊണ്ടു ലക്ഷ്യമിടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS