ADVERTISEMENT

പാലക്കാട് ∙ ഷൂട്ടിങ് പരിശീലനം ഒരുവർഷം കഴിയും മുൻപേ തനിമ രാജേഷ് എന്ന പത്താംക്ലാസുകാരിയുടെ വീട്ടിലെ ഷെൽഫിൽ മെഡലുകളുടെ കിലുക്കം. സംസ്ഥാന തലത്തിൽ നാലു സ്വർണം നേടിയ താരം കഴിഞ്ഞ ജില്ലാതല ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അഞ്ചു സ്വർണവും മൂന്നു വെള്ളിയും ഷെൽഫിലാക്കി. ഇനി വീണ്ടും സംസ്ഥാന ചാംപ്യൻഷിപ്പിലെ സ്വർണനേട്ടത്തിനായി ട്രിഗർ വലിക്കാനുള്ള ഒരുക്കത്തിലാണ്. 

പെരുവെമ്പ് സ്വദേശിയായ തനിമ രാജേഷ് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. 2022ൽ പാലക്കാട് റൈഫിൾ അസോസിയേഷനിൽ പരിശീലനം തുടങ്ങി. ആദ്യ ജില്ലാ മത്സരത്തിൽ വിവിധ കാറ്റഗറികളായി വിജയം നേടി കഴിവുതെളിയിച്ചു.

തുടർന്നു പാലക്കാട് നടന്ന കഴിഞ്ഞ സംസ്ഥാന ചാംപ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ പ്രോൺ (സീനിയർ, ജൂനിയർ) സ്വർണം, 10 മീറ്റർ എയർ റൈഫിൾ സബ് യൂത്ത് ടീം ഇനത്തിലും 50 മീറ്റർ ഓപ്പൺ സൈറ്റ് റൈഫിൾ പ്രോൺ ജൂനിയർ വനിതാ വിഭാഗം ടീം ഇനത്തിലും സ്വർണം നേടി. തുടർന്നു തമിഴ്നാട്ടിൽ നടന്ന സൗത്ത് സോൺ ചാംപ്യൻഷിപ്പിലും കാഞ്ചി വലിച്ചു.

സിബിഎസ്ഇ സ്കൂൾ തലത്തിലും തനിമ മത്സരിച്ചു. ലെനു കണ്ണനാണു പരിശീലകൻ. കഴിഞ്ഞ ജില്ലാ ചാംപ്യൻഷിപ്പിൽ 5 സ്വർണവും 3 വെള്ളിയും നേടിയ താരം സംസ്ഥാന ചാംപ്യൻഷിപ്പിലെ ജില്ലയുടെ സ്വർണ പുത്രിയാകാനുള്ള ഒരുക്കത്തിലാണ്. ഒരുവർഷംകൊണ്ടു ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ നിന്നായി 15 മെഡലുകൾ താരം വീട്ടിലെത്തിച്ചു.  പെരുവെമ്പ് വെള്ളപ്പനയിൽ രാജേഷിന്റെയും (ഗ്ലോബൽ കൺസ്ട്രക്​ഷൻ പാലക്കാട്), പെരുമാട്ടി പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് സുധ രാജേഷിന്റെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com