തിരുപ്പൂർ∙ പല്ലടം-ധാരാപുരം റോഡിൽ ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ 2 പേരെ അറസ്‌റ്റ് ചെയ്‌തു. കാറിന്റെ ഹെഡ്‍ലൈറ്റ് കാരണം വാഹനം മുന്നോട്ടെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്‌ത ലോറി ഡ്രൈവർക്കു നേരെയായിരുന്നു തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന ഭീഷണി.
ശിവഗംഗ കാരക്കുടി സ്വദേശികളായ അഭിഷേക്, ഭരണീധരൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ലോറി ഡ്രൈവർ നൽകിയ പരാതിയെത്തുടർന്നു പൊലീസ് ധാരാപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണു 2 പേരെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.