ADVERTISEMENT

വടക്ക‍ഞ്ചേരി∙ ഡോക്ടറെ ആക്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പന്നിയങ്കര അമ്പലപ്പറമ്പ് അജീഷ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗിയോടൊപ്പം വന്ന ഇയാള്‍ ഡോക്ടറേയും ജീവനക്കാരേയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാര്‍ അ‌ടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരി പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതക കേസ് പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com