കെ ഫോൺ കണക്‌ഷൻ എങ്ങനെ ലഭിക്കും? ചെയ്യേണ്ടതെന്ത്?

k-fon
SHARE

പാലക്കാട് ∙ ജില്ലയിൽ ആദ്യഘട്ടത്തിൽ 1360 കുടുംബങ്ങൾക്കും 2033 സർക്കാർ സ്ഥാപനങ്ങൾക്കും കെ ഫോൺ ഇന്റർനെറ്റ് കണക്‌ഷൻ നൽകി. 60 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്​ഷൻ നൽകിയിട്ടുണ്ട്. സൗജന്യ കണ‍ക്‌ഷൻ അപേക്ഷിച്ചിട്ടുള്ളവരുടെ രേഖകൾ പരിശോധിച്ചു വരികയാണെന്നു പദ്ധതി നടത്തിപ്പു ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ അറിയിച്ചു.

1,347 ബിപിഎൽ കുടുംബങ്ങൾക്കാണ് ജില്ലയിൽ സൗജന്യ കണക്‌ഷൻ നൽകുക. ബാക്കിയുള്ളവർക്കു കുറഞ്ഞ നിരക്കിലും. അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. എല്ലാ സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും ആശുപത്രികളിലും അടുത്ത മാസത്തോടെ കണക്‌ഷൻ നൽകാനാണു ലക്ഷ്യമിടുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കണക്​ഷൻ നൽകുന്നുണ്ട്.

കേരള വിഷനാണു വീടുകളിലേക്കു ലൈൻ വലിക്കുന്നത്. ജില്ലയിൽ 273 കിലോമീറ്ററിൽ ദൂരത്തിൽ ഒപ്റ്റിക്കൽ കേബിൾ ഒരുക്കി. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിലൂടെയും ലൈൻ സ്ഥാപിച്ചു. പോസ്റ്റുകളിൽ 39 സ്ട്രീറ്റ് ബോക്സും സ്ഥാപിച്ചു. വിവിധയിടങ്ങളിലായി 36 സെർവർ സ്‌റ്റേഷനും ഒരുക്കി. പറളിയിലാണു പ്രധാന സെർവർ സ്റ്റേഷൻ (കോർ പോപ്). ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂർ, വെണ്ണക്കര, നെന്മാറ, കണ്ണമ്പുള്ളി, വടക്കഞ്ചേരി, ചിറ്റടി തുടങ്ങി ഉപകേന്ദ്രങ്ങൾ വഴിയാണ് കേബിൾ ശൃംഖല എത്തിക്കുന്നത്.

kfon-tariff-card
കെ ഫോൺ അവതരിപ്പിച്ച താരിഫ് നിരക്കുകൾ.

കണക്‌ഷൻ എങ്ങനെ നേടാം ?

പ്ലേ സ്റ്റോറിൽ നിന്ന് എന്റെ കെഫോൺ (ente kfon) മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. ന്യൂ കസ്റ്റമർ (new customer) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പേര്, മൊബൈൽ നമ്പർ, മേൽവിലാസം, ജില്ല, ലൊക്കേഷൻ, പിൻകോഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. പിന്നീട് കെഫോൺ ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു എക്സിക്യൂട്ടീവ് വിളിക്കുകയും കണക്​ഷൻ നൽകാൻ പ്രാദേശിക നെറ്റ്‍വർക്ക് പ്രൊവൈഡർമാരെ ഏൽപിക്കുകയും ചെയ്യും.

English Summary: How to get KFON connection?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS