ADVERTISEMENT

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം : പാലക്കാട്∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ആൺകുട്ടികളുടെ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ് (ബയോ മാക്സ്), കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഷയങ്ങളിൽ പ്ലസ് വൺ ക്ലാസിലേക്ക്  പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി 15.9447675899

എംആർഎസിൽ പ്ലസ്‍വൺ പ്രവേശനം

മുക്കാലി∙ അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്‌വൺ സയൻസ്,ഹ്യുമാനിറ്റീസ് ബാച്ചുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്ത പട്ടിക വർഗ,പട്ടിക ജാതി,ജനറൽ വിഭാഗത്തിൽപെട്ടപെൺകുട്ടികൾക്ക് അപേഷിക്കാം. അപേക്ഷ 9 വൈകുന്നേരം 5 നുള്ളിൽ സ്കൂൾ ഓഫിസിൽ ലഭിക്കണം.ഓരോ ബാച്ചിലും 50 വീതം സീറ്റുകളുണ്ട്.(എസ്ടി 35,എസ്‌സി 10,ജനറൽ 5). ഫോൺ:6238599660,9961916463.

ഐഎച്ച്ആർഡി കോളജിൽ അപേക്ഷിക്കാം

വടക്കഞ്ചേരി∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് ihrdadmissions.orgൽ ഓൺലൈനായും കോളജിൽ നേരിട്ടും അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റി ക്വാട്ട സീറ്റിലേക്കു യൂണിവേഴ്‌സിറ്റി ഏകജാലകം വഴിയും അപേക്ഷിക്കാം. വിവരങ്ങൾ www.ihrd.ac.in, www.casvdy.org ലും 04922 255061, 0491 2985061 നമ്പറുകളിലും ലഭിക്കും.

ഹെൽപ് ഡെസ്ക്

അഗളി∙ പ്ലസ് ടു വിജയിച്ച അട്ടപ്പാടിയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് മാർഗനിർദേശം നൽകുന്നതിനും കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് സഹായിക്കുന്നതിനും ഐടിഡിപിയും ഒറ്റപ്പാലം എൻഎസ്എസ് കോളജും ചേർന്ന് ഹെൽപ് ഡെസ്ക് തുടങ്ങി. 8 നും 9നും അഗളി ഐടിഡിപി ഓഫിസിൽ രാവിലെ 10 മുതൽ പ്രവർത്തിക്കും. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.

അധ്യാപക ഒഴിവ്

കുമരംപുത്തൂർ∙ നെച്ചുള്ളി ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് സ്കൂളിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം.

ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ

ഒറ്റപ്പാലം∙ നഗരപരിധിയിലെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്കു മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്കു താൽക്കാലിക നിയമനത്തിനുള്ള അപേക്ഷകൾ 9 വരെ  നഗരസഭാ ഓഫിസിൽ സ്വീകരിക്കും. 13ന് ഉച്ചകഴിഞ്ഞു 2.30ന് ആണു കൂടിക്കാഴ്ച. 

മാനേജ്മെന്റ് ക്വോട്ട

ചെർപ്പുളശ്ശേരി ∙ അടയ്ക്കാപുത്തൂർ ശബരി പിടിബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ 2023-24 അധ്യയന വർഷത്തേക്ക് നിശ്ചിത എണ്ണം പ്ലസ് ‌വൺ മാനേജ്മെന്റ് സീറ്റിലേക്കുള്ള ഫോം വിതരണം തുടങ്ങി. മാനേജ്മെന്റ് സീറ്റുകൾ തീർത്തും സൗജന്യമാക്കി മെറിറ്റ് അടിസ്ഥാനത്തിലാണു നൽകിവരുന്നത്. അർഹരായ വിദ്യാർഥികൾ സ്കൂൾ ഓഫിസിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466-2285461.

അപേക്ഷിക്കാം

വാണിയംകുളം∙ കൂനത്തറ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ കേന്ദ്ര സർക്കാർ അംഗീകൃത എഇ, ബിസിഎഫ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 9നു മുൻപു സ്കൂളിൽ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായോ അപേക്ഷ നൽകാമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 

ഓംബുഡ്സ്മാൻ 

അമ്പലപ്പാറ∙ പഞ്ചായത്തിലെ എൻആർഇജിഎസുമായി ബന്ധപ്പെട്ട് 15ന് ഉച്ചയ്ക്കു 2.15നു ഓംബുഡ്സ്മാൻ സന്ദർശനം ന‌ടത്തും.

കൂടിക്കാഴ്ച നാളെ 

അമ്പലപ്പാറ∙ കടമ്പൂർ ഗവ.ഹൈസ്കൂളിൽ മലയാളം, ഹിന്ദി, മ്യൂസിക് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.  കൂടിക്കാഴ്ച നാളെ 10 നു സ്കൂൾ ഓഫിസിൽ. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.

അധ്യാപക ഒഴിവ് 

പത്തിരിപ്പാല ∙ ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജുനിയർ), ഹിസ്റ്ററി (ജൂനിയർ), കംപ്യൂട്ടർ സയൻസ് (സീനിയർ), ജ്യോഗ്രഫി (സീനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവ്. നാളെ ഉച്ചകഴിഞ്ഞ് 2ന് കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം.

അഭിമുഖം 9ന്

ഷൊർണൂർ∙ ഗണേശഗിരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ സയൻസ് വിഭാഗങ്ങളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 9ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും പകർപ്പും അനുബന്ധ രേഖകളുമായി വരണം. രാവിലെ 11ന് മലയാളം വിഭാഗത്തിനും ഉച്ചയ്ക്ക് 2ന് ഫിസിക്കൽ സയൻസ് വിഭാഗത്തിനുമാണ് അഭിമുഖം.

ഡിപ്ലോമ ഇൻ എയർലൈൻ മാനേജ്‌മെന്റ് 

പാലക്കാട്∙ എസ്ആർസി കമ്യൂണിറ്റി കോളജ്  ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. അവസാന തീയതി 30. അപേക്ഷാ ഫോമിനും പ്രോസ്‌പെക്ടസിനും:  httsp://srcc.in/download വിവരങ്ങൾക്ക് www.srcc.in വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം ഫോൺ: 9846033009.

ജനറൽ നഴ്സിങ്

പാലക്കാട്∙ ആരോഗ്യവകുപ്പിന് കീഴിലെ സർക്കാർ നഴ്സിങ് കോളജുകളിൽ ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം, പ്രോസ്പെക്ടസ് എന്നിവ www.dhskerala.gov.in ൽ ലഭിക്കും.  അപേക്ഷകൾ അതതു ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന് ജൂലൈ 20ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേന നൽകണം. 0491 2500354.

അധ്യാപക ഒഴിവ്

ആലത്തൂർ ∙ എരിമയൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിനു താൽക്കാലിക അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 9നു 2ന്.

ആലത്തൂർ∙ എരിമയൂർ മാരാക്കാവ് ജിഎൽപി സ്കൂളിൽ എൽപിഎസ്എയുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 9നു 2ന്.

നെന്മാറ ∙ ഗവ.എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽപിഎസ്ടി (മലയാളം) അധ്യാപക ഒഴിവുണ്ട്. കെടെറ്റ് നിർബന്ധം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചയ്ക്കു 2നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

കൂടിക്കാഴ്ച ഇന്ന്

മുതലമട ∙ പറമ്പിക്കുളം തേക്കടിയിലെ ജിടിഡബ്ല്യു എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലേക്കു താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച ഇന്നു വൈകിട്ടു 3.30നു സ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കൂടിക്കാഴ്ച 9ന്

പട്ടാമ്പി ∙ വാടാനാംകുറുശ്ശി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകന്റെ ഒഴിവുണ്ട്9ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. പട്ടാമ്പി ∙ വല്ലപ്പുഴ ചെറുകോട് ഗവ. എൽ. പി. സ്കൂളിൽ എൽ പി എസ് ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. 9ന്  2ന് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. തൃത്താല∙ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിന്ദി വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം 9 ന് രാവിലെ 10.30ന്  കോളജ് ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 

കൂടിക്കാഴ്ച ഇന്ന് 

തൃത്താല ∙ പട്ടിത്തറ ഗവ.എൽപി സ്കൂളിൽ മലയാളം വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ ആണ് നിയമനം. കൂടിക്കാഴ്ച ഇന്നു ഉച്ചയ്ക്ക് 1.30ന് സ്കൂളിൽ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com