ADVERTISEMENT

പുതുശ്ശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പുതുശ്ശേരി നീലിക്കാട്‌ സ്വദേശി ജയകൃഷ്ണനെ (29) ആണു കസബ പൊലീസ്‌ അറസ്റ്റ് ചെയ്തത്‌. പോക്സോ വകുപ്പു പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

പെൺകുട്ടി സ്കൂൾ വിട്ടു വരുമ്പോൾ രക്ഷിതാക്കളെ അന്വേഷിച്ച് ഒപ്പം കൂടിയ പ്രതി വീട്ടിലെത്തിയപ്പോൾ കുട്ടി അറിയാതെ മുറിക്കുള്ളിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണു മൊഴി. ഈ സമയം ഇയാളെ തള്ളിയിട്ട കുട്ടി പുറത്തിറങ്ങി മുന്നിലെ വാതിൽ പൂട്ടി പ്രതിയെ അകത്താക്കി രക്ഷപ്പെട്ടു. ഇയാൾ പിൻവാതിൽ പൊളിച്ചു പുറത്തേക്കു കടക്കുന്നതിനിടെ, പെൺകുട്ടി അയൽവാസികളെ വിളിച്ചുകൂട്ടി.  തുടർന്നു നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. മുൻപും സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നു കസബ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com