ADVERTISEMENT

വാൽപാറ ∙ വണ്ടിച്ചെക്ക് നൽകിയ ഉദുമലയിലെ ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനു 3 മാസം ജയിൽ ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും നൽകാൻ വാൽപാറ കോടതി വിധിച്ചു. 2013 നവംബർ രണ്ടിനാണു വാൽപാറ മോണിക്ക എസ്റ്റേറ്റിലെ എസ്.മുനീശ്വരന്റെ പക്കൽ നിന്ന് ഉദുമല ഇലക്ട്രിസിറ്റി ബോർഡിൽ ഫോർമാനായ ടി. മയിൽസ്വാമി വായ്പയായി രണ്ടു ലക്ഷം രൂപ വാങ്ങിയത്. 3 മാസം കൊണ്ടു തവണകളായി തിരിച്ചു കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. ഉദുമല കരൂർ വൈശ്യ ബാങ്കിൽ നിന്നു മാറ്റാവുന്ന രണ്ടു ലക്ഷം രൂപയുടെ ചെക്ക് നൽകി. ചെക്കുമായി മുനീശ്വരൻ ചെന്നപ്പോഴാണു ബാങ്കിൽ പണമില്ലെന്നു മനസ്സിലായത്. വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്നു മനസ്സിലാക്കിയ മുനീശ്വരൻ അഡ്വ.വിശ്വനാഥൻ മുഖേന വാൽപാറ കോടതിയിൽ  2016ൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

ഒൻപതു വർഷം നീണ്ട കേസിലാണ് ഇന്നല വിധി പ്രഖ്യാപിച്ചത്. തട്ടിപ്പു നടത്തിയതിനു 3 മാസം തടവും രണ്ടു ലക്ഷം രൂപ പിഴയും നൽകണം. ഈ തുകയിൽ നിന്നു 1,90,000 രൂപ മുനീശ്വരനു നൽകണം. മാത്രമല്ല 2016 മുതൽ പണം നൽകുന്ന നാൾ വരെ 9 ശതമാനം പലിശയും നൽകണം. പിഴ നൽകാൻ താമസിച്ചാൽ ഒരു മാസം കൂടുതലായി തടവു ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ ഉണ്ടെന്ന് അഡ്വ.വിശ്വനാഥൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com