പഞ്ചഗുസ്തിയിൽ വെള്ളിത്തിളക്കവുമായി ഭൂമിക കൃഷ്ണ

ഭൂമിക കൃഷ്ണ
SHARE

തച്ചനാട്ടുകര ∙ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ നാലു വെള്ളി മെഡലുകൾ നേടി കുണ്ടൂർക്കുന്ന് ടിഎസ്എൻഎം എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥി ഭൂമിക കൃഷ്ണ. ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നേടി. ഉത്തർപ്രദേശിലെ മധുര ജിഎൽഎ യൂണിവേഴ്സിറ്റിയിലായിരുന്നു മത്സരം. ആര്യമ്പാവ് നായാടിപ്പാറ പള്ളത്ത് സതീഷ് കുമാർ– ജിഷ ദമ്പതികളുടെ മകളാണ്. തെങ്കര സ്പാരന്റ്സ് ഫിറ്റ്നസ് സ്റ്റുഡിയോയിലെ എം.കിരൺ ആണു പരിശീലകൻ, ദേശീയതലത്തിൽ കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനം, പവർ ലിഫ്റ്റിങ് സ്റ്റേറ്റ് പ്ലയർഷിപ് എന്നിവയും ഭൂമിക നേടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS