മരം റോഡിലേക്കു വീണു; വീഴാറായ മരങ്ങൾ ഒട്ടേറെ

സംസ്ഥാനപാതയിൽ കൂറ്റനാടിനും ചാലിശ്ശേരിക്കുമിടയിൽ വട്ടത്താണിയിൽ മരം റോഡിനു കുറുകെ വീണപ്പോൾ.
SHARE

കൂറ്റനാട്∙ പാലക്കാട്–ഗുരുവായൂർ, തൃശൂർ–നിലമ്പൂർ  സംസ്ഥാന പാതകൾ പോകുന്ന കൂറ്റനാടിനും ചാലിശ്ശേരിക്കും ഇടയിൽ മരം റോഡിനു കുറുകെ വീണു. ആളപായമില്ല. ഇന്നലെ വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. എപ്പോഴും വാഹനത്തിരക്കുള്ള, രണ്ട് സംസ്ഥാന പാതകൾ ഒരുമിച്ചു കടന്നുപോകുന്ന റോഡിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോയി നിമിഷങ്ങൾക്കകമാണ് മരം വീണത്. സംസ്ഥാനപാതയിൽ കുറച്ചു നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംസ്ഥാനപാതയോരത്ത് ഉണങ്ങി ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിൽ അപകടകരമാംവിധം നിൽക്കുന്ന ഒട്ടേറെ മരങ്ങളുണ്ട്. കാഴ്ചയിൽ കുഴപ്പമില്ലാത്ത മരങ്ങൾ പോലും കഴിഞ്ഞ കുറച്ചു ദിവസത്തിനകം വിവിധ ഭാഗങ്ങളിൽ വീണ സംഭവം ഉണ്ടായി. ഇതിൽ ഒടുവിലത്തെ ഉദാഹരണമാണ് മിനിഞ്ഞാന്ന് തണ്ണീർക്കോടും ഇന്നലെ വട്ടത്താണിയിലും ആലൂരിലും ഉണ്ടായ അപകടങ്ങൾ. ഇതെല്ലാം ഉണ്ടാകുമ്പോഴും അപകടകരമായ മരങ്ങൾ മുറിക്കുന്നതിന് നടപടിയില്ലെന്ന പരാതിയുണ്ട്. തൃത്താല പിഡബ്ല്യുഡിയുടെ പരിധിയിൽ വരുന്ന പ്രദേശമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS