ADVERTISEMENT

പട്ടാമ്പി ∙ ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസം പിന്നിട്ടിട്ടും പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗം പ്രവർത്തനം തുടങ്ങിയില്ല. കഴിഞ്ഞ മേയ് 16നാണ് മന്ത്രി വീണ ജോർജ് ആശുപത്രിയിൽ എത്തി ശിശു തീവ്രപരിചരണ വിഭാഗം തുറന്നത്. വെന്റിലേറ്റർ സൗകര്യമുള്ള 4 കിടക്കകളോടുകൂടിയതാണ് കുട്ടികളുടെ ഐസിയു. എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ ഫണ്ടിൽ 1.45 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യപരവും മാനസികവുമായ വളർച്ചയെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഐസിയുവിൽ അത്യാധുനിക ഉപകരണങ്ങളാണുള്ളത് . 

ഉദ്ഘാടന ദിവസം തുറന്ന കെട്ടിട മുറി അന്നു തന്നെ അടച്ചു. പിന്നീട് തുറന്നിട്ടുമില്ല. പരിശീലനം ലഭിച്ച സ്റ്റാഫിനെയും ഡോക്ടർമാരെയും നിയമിച്ച് കിട്ടാത്തതാണ് ശിശു തീവ്രപരിചരണ വിഭാഗം പ്രവർത്തനം തുടങ്ങാത്തതിനു കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആവശ്യത്തിന് സ്റ്റാഫിനെ നിയമിച്ചെങ്കിൽ മാത്രമേ ശിശു തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കയുള്ളു എന്നിരിക്കെ നിയമനം എന്ന് നടക്കുമെന്ന ചേ‍ാദ്യത്തിന് ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടിയില്ല. നഗരസഭയും, എംഎൽഎയും സർക്കാരും ഉദ്ഘാടനത്തിന് കാണിച്ച താൽപര്യം ഇപ്പോൾ കാണിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com