ADVERTISEMENT

പാലക്കാട് ∙ വിവിധ ഏ‍ജൻസികൾ മുഖേനയുള്ള റജിസ്ട്രേഷൻ തീയതി അവസാനിച്ചപ്പേ‍ാൾ, കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ സംസ്ഥാനത്ത് ചേർന്നത് 62,114 പേർ. എന്നാൽ, ബാങ്കുകൾ വഴി പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിളകൾക്ക് വായ്പ എടുത്ത കർഷകർക്കാണ് അതതു ബാങ്കുകൾ വഴി ചേരാൻ ഇനി അവസരം.

കാലാവസ്ഥാ വ്യതിയാനം കാരണം വിളവിൽ നേരിയ കുറവുണ്ടായാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി കൂടുതൽ വിളകൾ ഉൾപ്പെടുത്തി വിപുലമാക്കിയിട്ടും, തുടർനടപടിക്ക് സംസ്ഥാനത്ത് വിജ്ഞാപനമിറക്കാൻ വൈകിയതാണു നിലവിൽ കർഷക റജിസ്ട്രേഷൻ കുറയാൻ കാരണമെന്നാണു കേന്ദ്രത്തിന്റെ നിഗമനം. പാലക്കാടാണ് കൂടുതൽ പേർ പദ്ധതിയിൽ ചേർന്നത്– 50,707. തൃശൂർ 2494, മലപ്പുറം 1743, കാസർകേ‍ാട് 1435, വയനാട് 393, ഇടുക്കി 297, കേ‍ാഴിക്കേ‍ാട് 147, കെ‍ാല്ലം 118, തിരുവനന്തപുരം 116, കേ‍ാട്ടയം 104, എറണാകുളം 72, കണ്ണൂർ 60, പത്തനംതിട്ട 35, ആലപ്പുഴ 4422 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ ചേർന്നവരുടെ എണ്ണം.

ഇൻഷുറൻസിൽ ചേരാനുള്ള സമയം ഓഗസ്റ്റ് 31 വരെയായിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയനുസരിച്ച് തീയതി ഈ മാസം 7 വരെ നീട്ടിയിരുന്നു. ചെറിയ പ്രീമിയം, ചെറിയ സമയം, വലിയ പരിരക്ഷ തുടങ്ങിയ പ്രത്യേകതകളുള്ള പദ്ധതി സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തേ‍ാടെ കേന്ദ്ര അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയാണു നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com