ADVERTISEMENT

പാലക്കാട്∙ ലോറിയിൽ നിന്ന് ആശുപത്രി മാലിന്യം റോഡിൽ വീഴുന്നത് അധികൃതരെ അറിയിച്ചയാൾക്കു പാരിതോഷികം. ലോറിയിൽ ആശുപത്രി മാലിന്യം കൊണ്ടുപോകുമ്പോൾ അകമലവാരം - മലമ്പുഴ റോഡിൽ വിവിധ ഭാഗങ്ങളിൽ വീണതിനെ തുടർന്നു വാഹനം തടഞ്ഞു നിർത്തുകയും വിവരം മലമ്പുഴ പഞ്ചായത്ത് വിജിലൻസ് സ്ക്വാഡിനെ അറിയിക്കുകയും ചെയ്തയാൾക്കാണു മലമ്പുഴ പഞ്ചായത്തിൽ നിന്ന് 2500 രൂപ പാരിതോഷികം നൽകിയത്.

വിജിലൻസ് സ്ക്വാഡ് ലോറിയിൽ ഉള്ളവരെക്കൊണ്ടു തന്നെ മാലിന്യം വൃത്തിയാക്കുകയും പിഴയായി 40,000 രൂപ ഈടാക്കുകയും ചെയ്തു. മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി തുടരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പി.ഉദയകുമാർ അറിയിച്ചു. വിജിലൻസ് സ്ക്വാഡ് അംഗങ്ങളായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ്.ശശാങ്കൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ റിഷിൽ, വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com