കർഷകനൊരു കൈത്താങ്ങായി ഞാറുനട്ട് എൻഎസ്എസ് പ്രവർത്തകർ
Mail This Article
×
ആനക്കര ∙ കർഷകത്തൊഴിലാളികളുടെ അഭാവവും കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടും മറികടക്കുക എന്ന ലക്ഷ്യത്തോടെ ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രവർത്തകർ നടീലിനിറങ്ങി. ആനക്കര മേപ്പാടത്ത് മായഞ്ചിറ വീട്ടിലെ അലിയും സുലൈഖയും പാട്ടം വാങ്ങാതെ പള്ളിയാലിൽ മരയ്ക്കാറിന് ഒന്നരയേക്കർ ഭൂമി കൃഷിയിറക്കാൻ വിട്ടുനൽകിയിരുന്നു. ഇവിടെയാണ് അൻപതോളം എൻഎസ്എസ് വൊളന്റിയർമാരും അധ്യാപകരും ചേർന്ന് ഇന്നലെ ഞാറു നട്ടത്. ആനക്കര പഞ്ചായത്ത് അധ്യക്ഷൻ കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ജിത, അധ്യാപകരായ എം.പി.സതീഷ്, ജയന്തി, കൃഷി ഉദ്യോഗസ്ഥരായ ഹരിദാസ്, അഭിലാഷ്, കർഷകരായ ചുള്ളിപ്പറമ്പിൽ നാസർ, അബ്ദുറഹ്മാൻ, കുഞ്ഞിപ്പ, ഹസൻകുട്ടി, മരയ്ക്കാർ, സുലൈഖ, അലി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.