ഭവപ്രിയ സുബ്രഹ്മണ്യത്തിന് ഒക്ടോബർ 2ന് പാർലമെന്റിലേക്കു ക്ഷണം
Mail This Article
ചെർപ്പുളശ്ശേരി ∙ ദേശീയ വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ യൂത്ത് അഫയേഴ്സും പാർലമെന്ററി റിസർച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒക്ടോബർ 2നു പാർലമെന്റിൽ നടത്തുന്ന പരിപാടിയിലേക്കു ദേശീയ കലാഉത്സവ് ജേതാവായ ഭവപ്രിയ സുബ്രഹ്മണ്യത്തിനു ക്ഷണം. ഗാന്ധിജിയുടെയും ലാൽബഹാദൂർ ശാസ്ത്രിയുടെയും ജന്മശതാബ്ദി പ്രമാണിച്ച് പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിലേക്കാണു ക്ഷണം.
കലയോടൊപ്പം പഠനത്തിലും മികവു തെളിയിച്ച ഭവപ്രിയ പട്ടാമ്പി ഗവ. കോളജിൽ ബിരുദ വിദ്യാർഥിനിയാണ്. സംസ്ഥാന സ്കൂൾ കലോത്സവ വിജയി കൂടിയായ ഭവപ്രിയ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടിയിലും പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25 കുട്ടികളാണു പരിപാടിയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നു ഭവപ്രിയയ്ക്കു മാത്രമാണു ക്ഷണമുള്ളത്. കർണാടക സംഗീതജ്ഞനായ ഡോ.വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെയും വെള്ളിനേഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ജു സുബ്രഹ്മണ്യത്തിന്റെയും മകളാണ്.