ADVERTISEMENT

ഒറ്റപ്പാലം ∙ ഈ ദിനം ബോണസ്സാണ്. അവധി മാറ്റിയതോടെ ആറാം ദിവസത്തിലേക്കു നീട്ടിയ ഡിസ്കൗണ്ട് മേള ഇന്നു രാവിലെ 11നു തുടങ്ങും. ലാൻഡ് ലിങ്ക്സ് ഡവലപ്പേഴ്സുമായി ചേർന്നു ഒറ്റപ്പാലം മനിശ്ശേരി കെഎം ഓഡിറ്റോറിയത്തിൽ നടത്തുന്ന മേളയുടെ കൊടിയിറക്കം ഇന്നു രാത്രിയാണ്. പ്രവേശനം സൗജന്യമാണ്. ഇഷ്ടപ്പെടുന്ന ഉൽപന്നങ്ങൾ മേളയിലുള്ള വിലക്കുറവിൽ വാങ്ങാം. പാർപ്പിട പദ്ധതികൾ, വിദ്യാഭ്യാസ പദ്ധതി, സൗരോർജ പദ്ധതി തുടങ്ങിയവയെക്കുറിച്ച് കേട്ടും ചോദിച്ചും മനസ്സിലാക്കാവുന്ന സ്റ്റാളുകളുമുണ്ട്. ഹാളിനു പുറത്തെ മുറ്റത്ത് പൂക്കളുടെയും ഫലവൃക്ഷങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും നഴ്സറിയുമുണ്ട്. വിശാലമായ ഹാളിൽ മനോഹരമായി സജ്ജീകരിച്ചിട്ടുള്ള ഫുഡ് കോർട്ട്, രുചിവൈവിധ്യങ്ങളുടെ കലവറയാണ്.

മേളയിലുണ്ട് 40 മുതൽ 60% വരെ വിലക്കുറവു നൽകുന്ന ഫർണിച്ചർ സ്ഥാപനം. വാക്വം ക്ലീനർ, കാർ വാഷ്, അനായാസേന പൊടിക്കാനും അരയ്ക്കാനും കഴിയുന്ന ടേബിൾ ടോപ് മിൽ - മിക്സർ, ശരീര വേദനകൾക്കു ശമനം പകരുന്ന ഇലക്ട്രിക്കൽ മസാജറുകളും ഹോട്ട് ബാഗുകളും വാട്ടർ ടാങ്ക് ക്ലീനറുകൾ, മാജിക് മോപ്പുകൾ, കൂളർ ഫാനുകൾ, ചപ്പാത്തി മേക്കർ, പൂച്ചെടികളുടെയും പച്ചക്കറികളുടെയും വിത്തുകൾ, പനങ്കരിപ്പെട്ടി, ഫ്ലോർ മാറ്റുകൾ, പഴയകാല മിഠായികൾ, കോഴിക്കോടൻ ഹൽവകൾ, വറ്റലുകൾ, ആയുർവേദ ഉൽപന്നങ്ങൾ, വിവിധതരം ചീർപ്പുകളും കളിപ്പാട്ടങ്ങളും, ആയുർവേദ കൊതുകുതിരി എന്നിവ ലഭ്യമാണ്. 30 ശതമാനം ഫീസിളവു വാഗ്ദാനം ചെയ്യുന്ന ഏവിയേഷൻ കോഴ്സ് സ്ഥാപനമുണ്ട്. ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങൾ വിലക്കുറവിൽ ലഭിക്കുകയും ചെയ്യും. 

മനോരമ സ്റ്റാളിൽ ഡിസ്കൗണ്ട് ധമാക്ക

ഒറ്റപ്പാലം ഡിസ്കൗണ്ട് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള മനോരമ സ്റ്റാളിൽ പ്രസിദ്ധീകരണങ്ങൾ 15% ഡിസ്കൗണ്ടിൽ ലഭ്യമാണ്. കൂടാതെ സമ്പാദ്യം, കർഷകശ്രീ എന്നിവയുടെ വാർഷിക വരിക്കാരാകുന്നവർക്ക് 2024 ലെ ഡയറി സൗജന്യമായി ലഭിക്കും. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ കളിക്കുടുക്ക, മാജിക്പോട്ട്, ഡൈജസ്റ്റ്, ടെൽമീവൈ എന്നിവയുടെ വരിക്കാരാകുന്നവർക്ക് പ്രത്യേക ഗിഫ്റ്റും ഒരുക്കിയിരിക്കുന്നു.

നിളാ കേറ്ററിങ്സിന്റെ ഫുഡ് കോർട്ടിൽ ഇന്നത്തെ സ്പെഷൽ 

പാലക് പക്കാവട, പനീർ ഫിംഗർ ചാട്ട്, പാവ്ബാജി, നാടൻ കോഴിക്കറി, മട്ടൻ വറുത്തരച്ച കറി, പ്രോൺസ് ചട്ടിക്കറി, ബീഫ് പെരളൻ, സൗത്ത് കേരള മട്ടൻ ബിരിയാണി, നോർത്ത് കേരള ചിക്കൻ ബിരിയാണി, സുൽത്താന ചിക്കൻ കബാബ്, മലായി കബാബ്, ചിക്കൻ ബെഞ്ചാര കബാബ്, തന്തൂർ റൊട്ടി, മുറുക് മക്കിനി, കപ്പ - മീൻ മുളകിട്ടത്, ചിക്കൻ പള്ളിപ്പാളയം, വെള്ള ആവോലി-തവ ഫ്രൈ, കിങ്ഫിഷ് ഫ്രൈ, ഇറക്കുമതി മീനുകൾ. മേളയിലെ കലയരങ്ങിൽ ഇന്നു വൈകിട്ട് 7 മണിക്ക്: മാപ്പിളപ്പാട്ടുകൾ, കരോക്കെ ഗാനമേള, മിമിക്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT