പതിനാലുകാരിക്കു നേരേ ലൈംഗികാതിക്രമം; യുവാവിനു തടവും പിഴയും
Mail This Article
×
പട്ടാമ്പി ∙ 14 വയസ്സുള്ള പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ യുവാവിന് ആറു വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ചെര്‍പ്പുളശ്ശേരി ചളവറ തുമ്പായ വെളുത്തേടത്ത് വീട്ടില്‍ മുസ്തഫയെ (45) ആണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആറു വർഷം കഠിനതടവും 2,00,000 രൂപ പിഴയും പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണു ശിക്ഷ വിധിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്കു നൽകാനും കോടതി വിധിച്ചു. ചെര്‍പ്പുളശ്ശേരി എസ്ഐ പ്രമോദ് ആണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. എഎസ്ഐ മഹേശ്വരി, അഡ്വ.ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.