ADVERTISEMENT

പാലക്കാട് ∙ നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും മാത്രമല്ല, സഹകരണ ബാങ്കുകൾ സേവനകേന്ദ്രങ്ങൾ കൂടിയാകുന്നതു കർഷകർക്ക് ആശ്വാസമാകുന്നു. കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് അഗ്രികൾചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെ എൻറോൾമെന്റിനായി ഭൂരിഭാഗം സഹകരണബാങ്കുകളും ഇത്തവണ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

ഇന്ന് റാബി സീസൺ അപേക്ഷ നൽകാനുള്ള തീയതി അവസാനിക്കുമ്പോൾ ഇതിനോടകം പന്ത്രണ്ടായിരത്തിലേറെ കർഷകരാണ് സഹകരണബാങ്കുകൾ വഴി പദ്ധതിയിൽ ചേർന്നത്.വിള ഇൻഷുറൻസുമായി ബന്ധപ്പെട്ടു കർഷകർ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സമയമായിരുന്നു ഖാരിഫ് സീസൺ. സാങ്കേതിക നടപടികൾ വൈകിയതിനാൽ പദ്ധതിയിൽ ചേരാൻ കർഷകർക്കു കുറച്ചു ദിവസം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതിനിടെ ഓണാവധിയും വന്നു.

എന്നാൽ പരമാവധി കർഷകരെ ഉൾപ്പെടുത്താൻ ബാങ്കുകൾ ഓണം അവധി ദിവസങ്ങളിലും പ്രവർത്തിക്കാൻ പല ഭരണസമിതികളും തീരുമാനിച്ചു.ജീവനക്കാർ അവധി ദിനങ്ങളിലും ജോലിക്കെത്തി. രാത്രി 9 വരെ പല സംഘങ്ങളും പ്രവർത്തിച്ചു. റാബി സീസൺ എൻറോൾമെന്റിനായും പ്രവൃത്തി സമയത്തിനു ശേഷം കൗണ്ടറുകൾ തുറക്കുന്നുണ്ട്.വായ്പ എടുത്ത കർഷകരെ മാത്രമല്ല വായ്പ ഇല്ലാത്ത കർഷകരെയും ഇൻഷുറൻസിൽ സംഘങ്ങൾ ചേർക്കുന്നുണ്ട്. നാൽപതോളം സംഘങ്ങളാണ് കർഷകർക്കായി പ്രത്യേക കൗണ്ടറുകൾ തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com