ADVERTISEMENT

ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം:മലമ്പുഴ ∙ വനിത ഐടിഐയിൽ ഫാഷൻ ടെക്നോളജി, മെക്കാനിക് കൺസ്യുമർ ഇലക്ട്രോണിക് അപ്ലൈൻസ് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും 3 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ നാഷനൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോയമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്ടോബർ 4നു രാവിലെ 11ന് ഫോൺ: 0491 2815181.

അധ്യാപക നിയമനം 

അകത്തേത്തറ ∙ ഉമ്മിനി ഗവ.ഹൈസ്കൂളി‍ൽ എച്ച്എസ് വിഭാഗത്തിൽ ഗണിത ശാസ്ത്ര അധ്യാപക ഒഴിവിലേക്കുള്ള താൽക്കാലിക നിയമന കൂടിക്കാഴ്ച 3നു രാവിലെ 10നു വിദ്യാലയത്തിൽ നടക്കും.  ‌

ഷൊർണൂർ∙ ടെക്‌നിക്കൽ ഹൈസ്‌കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ചാത്തന്നൂർ, മണ്ണാർക്കാട് എന്നീ സെന്ററുകളിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ എന്ന വിഷയം പഠിപ്പിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇംഗ്ലീഷിൽ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 29 ന് രാവിലെ 10 ന് ഷൊർണൂർ ടെക്‌നിക്കിൽ ഹൈസ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അഭിമുഖം 3ന്

പട്ടാമ്പി ∙ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള യുപി വിഭാഗം ജുനിയര്‍ ഹിന്ദി അധ്യാപകന്റെ തസ്തികയിലേക്കു കൂടിക്കാഴ്ച മൂന്നിന് രാവിലെ 10നു സ്കൂള്‍ ഓഫിസില്‍.

കൂടിക്കാഴ്ച 3ന്

ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ടെക്നിഷ്യൻ ഫൗണ്ടറി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ രേഖകൾ സഹിതം അടുത്ത മാസം 3 ന് രാവിലെ 10ന് കോളജിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിസ്‍ പങ്കെടുക്കണം.

പോത്തു വളർത്തൽ പരിശീലനം

മലമ്പുഴ ∙ ഗവ.മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴയിലെ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 5നു രാവിലെ 10 മുതൽ പോത്തു വളർത്തലിൽ പരിശീലനം നടത്തും. 0491–2815454, 9188522713 ൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 

തുല്യത കോഴ്സ്

കുഴൽമന്ദം∙ ബ്ലോക്കിനു കീഴിൽ പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ് പൂർത്തീകരിച്ചവർക്കും ഏഴാം ക്ലാസ് വിജയിച്ചവർക്കും പത്താംതരം തുല്യത കോഴ്സിന് അപേക്ഷിക്കാം. 22 വയസ്സു പൂർത്തിയായവരും പത്താംതരം തുല്യത വിജയിച്ചവർക്കും (വയസ്സു ബാധകമല്ല) അപേക്ഷ നൽകാവുന്നതാണ്. ഒക്ടോബർ പത്തിനകം റജിസ്റ്റർ ചെയ്യണം. 9846883876.

പിഎം കിസാൻ ഇ കെവൈസി ചെയ്യണം

കുമരനല്ലൂർ ∙ കപ്പൂർ കൃഷിഭവൻ പരിധിയിൽ പിഎം കിസാൻ ഇ കെവൈസി ചെയ്യാത്തവർ അക്ഷയ കേന്ദ്രത്തിലോ കൃഷിഭവനിലോ എത്തി ഇ കെവൈസി ചെയ്യണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

കേരളോത്സവം: അപേക്ഷിക്കാം

നെല്ലായ ∙ പഞ്ചായത്തിലെ കേരളോത്സവം വ്യക്തിഗത ഗ്രൂപ്പ് മത്സരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. 6നു വൈകിട്ട് 4നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 7736712849.

ക്യാംപ് ഇന്ന് 

മണ്ണാർക്കാട്∙ യുണൈറ്റഡ് ക്ലബ് മദർ കെയർ ആശുപത്രിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 9നു യുണൈറ്റഡ് ക്ലബ് ഹാളിൽ നടത്തും. 

സംഗമം നാളെ

മണ്ണാർക്കാട്∙ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ 2017 മുതൽ 2023 വരെ പഠിച്ചവരുടെ ജനറൽ ബോഡി യോഗം നാളെ രാവിലെ 10നു കോളജ് ഓഡിറ്റോറിയത്തിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT