ADVERTISEMENT

പാലക്കാട് ∙ കർഷക ക്ഷേമനിധി ബോർഡ് ജീവനില്ലാത്ത അവസ്ഥയിലാണെന്നു കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി കുറ്റപ്പെടുത്തി. സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന കർഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറ്റിയ തൊഴിലാളികളെ മറന്നു സർക്കാരിനു പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുതിർന്ന നൂറോളം കർഷകരെ ആദരിച്ചു. തൊഴിലാളികളുടെ വിയർപ്പിന്റെ വിലയും അധ്വാനത്തിന്റെ ഫലവും അറിയാത്തവരാണു രാജ്യം ഭരിക്കുന്നതെന്നും ജാതി വ്യവസ്ഥയുടെ  ഇരകൾ കർഷകത്തൊഴിലാളികളാണെന്നും സമ്മേളനം വിലയിരുത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, എഐടിയുസി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com