തെരുവുനായ് ആക്രമണം: രണ്ടുപേർക്കു പരുക്ക്

Mail This Article
കൂടല്ലൂർ ∙ കൂട്ടക്കടവിൽ അങ്ങാടിയിൽവച്ചു രണ്ടുപേർക്കു തെരുവുനായയുടെ കടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുൻപ് കുമ്പിടി പെരുമ്പലത്തു കുട്ടിയെ നായ ആക്രമിച്ചിരുന്നു. വ്യാപകമായി തെരുവു നായ്ക്കൾ അക്രമാസക്തരാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൊതുജനത്തിന് സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
നായ്ശല്യം രൂക്ഷം; നടപടി വേണം
പട്ടാമ്പി ∙ നഗരസഭയിലെ ഒന്നാം വാർഡ്, മുതുതല പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന പറക്കാട് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമെന്നു പരാതി. പ്രദേശവാസികളായ ചിലര്‍ക്ക് ഇന്നലെ തെരുവുനായയുടെ കടിയേറ്റു. സ്കൂൾ, മദ്രസ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നായ ശല്യം കാരണം ഭീതിയിലാണ്. പട്ടാമ്പിയിൽ അനുവദിച്ചതായി പറയുന്ന എബിസി സെന്റർ പ്രവർത്തനം തുടങ്ങിയിട്ടില്ല. തെരുവുനായ്ശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്നു നഗരസഭാ കൗണ്‍സിലര്‍ സി.എ.സാജിത്, മുതുതല പഞ്ചായത്തംഗം വനജ എന്നിവര്‍ ആവശ്യപ്പെട്ടു.