പാതയോരത്ത് വ്യത്യസ്ത ബ്രാൻഡിലുള്ള അനധികൃത മദ്യവില്‍പന; യുവാവ് അറസ്റ്റിൽ
Mail This Article
വടക്കഞ്ചേരി∙ അനധികൃത മദ്യവില്‍പന നടത്തുന്നതിനിടെ 22 ലീറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കിഴക്കഞ്ചേരി എരുക്കുംചിറ പ്രസാദി (32) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. പാതയോരത്ത് വ്യത്യസ്ത ബ്രാൻഡിലുള്ള മദ്യവുമായി വില്‍പ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ്കുമാർ, പ്രിവന്റീവ് ഓഫിസർ പി.ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ എം.പ്രസാദ്, കെ.അശോക്, ആർ.പത്മദാസ്, ജെ.രമേഷ്, ബി.പ്രസന്ന, ഡ്രൈവർ എസ്.സാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വാല്‍ക്കുളമ്പ്, കണച്ചിപ്പരുത, പനംകുറ്റി, കോരഞ്ചിറ, പൊക്കലം, കോട്ടേക്കുളം ഭാഗങ്ങളില്‍ വ്യാപകമായി മദ്യവില്‍പന നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.