ജില്ലാ യോഗാസന മത്സരം: എലപ്പുള്ളി റിഷീസ് യോഗാ കേന്ദ്രം ജേതാക്കൾ

Mail This Article
കല്ലേക്കാട് ∙ പാലക്കാട് ജില്ലാ യോഗ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാസവിദ്യാപീഠത്തിൽ നടന്ന യോഗാസന മത്സരത്തിൽ എലപ്പുള്ളി റിഷീസ് യോഗാ കേന്ദ്രം ഓവറോൾ ചാംപ്യൻമാരായി. ചിറ്റൂർ അദ്വൈത് യോഗ സെന്റർ രണ്ടാം സ്ഥാനം നേടി. റെയിൽവേ കോളനി ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി ദീപപ്രജ്വലനം നടത്തി.
പാലക്കാട് മുനിസിപ്പൽ അധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം നിർവഹിച്ചു. യോഗാചാര്യൻ സന്തോഷ് മണ്ണാർക്കാട്, സചീന്ദ്രൻ വെള്ളിനേഴി, വിദ്യാനാഥൻ താരകം തുടങ്ങിയവർ പ്രസംഗിച്ചു. 40 വിദ്യാലയത്തിൽ നിന്നായി വിവിധ കാറ്റഗറികളിൽ അറുനൂറോളം കുട്ടികളും ഇരുനൂറോളം മുതിർന്നവരും മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാന വിതരണം നടത്തി. ഈ വർഷത്തെ യോഗാചാര്യ അവാർഡ് പ്രസീദ വിജയന് നൽകി ആദരിച്ചു. സമാപന സമ്മേളനത്തിൽ യോഗാചാര്യൻ രാജഗോപാൽ, മാധവൻ, ഭാമിനി പട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.