ADVERTISEMENT
അലനല്ലൂർ ∙ മൂന്ന് ദിവസങ്ങളിലായി നടന്ന മണ്ണാർക്കാട് ഉപജില്ല കായികമേളയിൽ 295 പോയിന്റ് നേടി കല്ലടി എച്ച്എസ്എസ് മണ്ണാർക്കാട് ഓവറോൾ ചാംപ്യൻമാരായി. 165 പോയിന്റ് നേടി ജിഎച്ച്എസ്എസ് അഗളി രണ്ടാം സ്ഥാനവും, 77 പോയിന്റ് നേടി എംആർഎസ് അട്ടപ്പാടി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 31 പോയിന്റ് നേടി കല്ലടി ഇംഗ്ലിഷ് മീഡിയം ഒന്നാം സ്ഥാനവും, 27 പോയിന്റ് നേടി എയുപിഎസ് പയ്യനെടം രണ്ടാം സ്ഥാനവും, 17 പോയിന്റ് നേടി സിപിഎ യുപിഎസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ വി.പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷ ആയിഷാബി ആറാട്ടുതൊടി അധ്യക്ഷത വഹിച്ചു. എഇഒ സി.അബൂബക്കർ സമ്മാന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ ബഷീർ തെക്കൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എം.മെഹർബാൻ, എസ്.സുജിത്ത്, പി.സിദ്ദീഖ്, പി.കെ.അബ്ബാസ്, അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com