ADVERTISEMENT

അധ്യാപക ഒഴിവ്: കോട്ടായി∙ ഗവ.ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്എസ്ടി മാത്‌സ് താൽക്കാലിക ഒഴിവിലേക്ക് നാളെ രാവിലെ 10നു കൂടിക്കാഴ്ച നടക്കുമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.

കഞ്ചിക്കോട് ∙ ഗവ.വിഎച്ച്എസ്എസിൽ യുപിഎസ്ടി മലയാളം, എച്ച്എസ്ടി കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 10ന്.

ചിറ്റൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‍ടി ഫിസിക്കൽ സയൻസ്, എച്ച്എസ്‍ടി മലയാളം, യുപിഎസ്‍ടി (മലയാളം മീഡിയം) തസ്‍തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 11നു സ്കൂളിൽ നടക്കും 04923 222540.

ചിറ്റൂർ ∙ ഗവ.ടിടിഐയിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് (മലയാള മീഡിയം) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 10നു ടിടിഐയിൽ നടക്കും.

പുലാപ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ബോട്ടണി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം: 6 ന് രാവിലെ 10ന്.

കൂടിക്കാഴ്ച 6ന്

ഒറ്റപ്പാലം∙ ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപക (ഹൈസ്കൂൾ വിഭാഗം) ഒഴിവിലേക്കു താൽക്കാലിക നിയമനത്തിന് 6ന് ഉച്ചകഴിഞ്ഞു 2നു കൂടിക്കാഴ്ച നടത്തും. 

കൂടിക്കാഴ്ച  6ന്

പട്ടാമ്പി ∙  പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ  എച്ച്എസ്ടി ഹിന്ദി ഒഴിവിലേക്ക്  6ന് 11നും,  എച്ച്എസ്ടി ഫിസിക്കൽ സയൻസ്  ഒഴിവിലേക്ക്  6ന് രണ്ടിനും കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

കൂടിക്കാഴ്ച നാളെ

തിരുവേഗപ്പുറ ∙ നടുവട്ടം ഗവ. ജനത ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നാളെ രാവിലെ 10. 30ന് സ്കൂൾ ഓഫിസിൽ.

സംഘാടക സമിതി

ഒറ്റപ്പാലം∙ നഗരസഭാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 5നു രാവിലെ 10.30നു കോൺഫറൻസ് ഹാളിൽ ചേരും.

ബിരുദ ക്ലാസുകളിൽ പ്രവേശനം നൽകും

പട്ടാമ്പി ∙ ഗവ. സംസ്കൃത കേ‍ാളജിൽ ഒന്നാം വർഷ ബിരുദാനന്തര  ബിരുദ ക്ലാസുകളിൽ  ഒഴിവുള്ള സീറ്റുകളിൽ   കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം നൽകും.    എംഎ സംസ്കൃതം  എസ് സി, എസ്ടി, ഒ ഇസി 2, എൽസി 1, മുസ്‍ലിം  ഒന്ന്,   എംഎസ്‌സി സുവേളജി  എസ്‌സി– എസ് ടി–1, എൽസി –1  ഒഴിവുകളിൽ ഇന്നു വൈകിട്ട് 3ന് മുൻപ് കോളജ് ഓഫിസിൽ നേരിട്ട് എത്തി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അങ്കണവാടി വർക്കർ 

തൃത്താല ∙ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ തൃത്താല അഡീഷനൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള ആനക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ തസ്തിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി, അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക കൂറ്റനാട് പ്രവർത്തിക്കുന്ന തൃത്താല അഡീഷനൽ ഐസിഡിഎസ് പ്രോജക്ട് ഓഫിസിലും ആനക്കര ഗ്രാമ പഞ്ചായത്ത് ഓഫിസിലും ലഭിക്കും. ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രൊജക്ട് ഓഫിസ്, തൃത്താല അഡീഷനൽ, പോസ്റ്റ്: കൂറ്റനാട്–679533 എന്ന വിലാസത്തിൽ 21നു വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം.

റോഡ് വിപുലീകരണം; പ്രധാന യോഗം ഇന്ന്

കുഴൽമന്ദം∙ കണ്ണനൂർ ചുങ്കമന്ദം  റോഡ് വിപുലീകരണത്തിന്റെ ഭാഗമായുള്ള പ്രധാന യോഗം ഇന്നു രാവിലെ പത്തിനു മാത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.  പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട സ്ഥലമുടമകൾ എന്നിവർ പങ്കെടുക്കേണ്ടതാണ്.

രേഖകൾ ഇന്ന് എത്തിക്കണം

നെന്മാറ∙ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ തുടർന്നും ആനുകൂല്യം ലഭിക്കാനാവശ്യമായ രേഖകൾ ഇന്നു കൃഷിഭവനിൽ എത്തിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു. ജൂലൈയിൽ ആനുകൂല്യം ലഭിച്ചവർക്ക് ഇതു ബാധകമല്ല.

വോട്ടർ പട്ടിക: പരാതി അറിയിക്കാം

വടവന്നൂർ∙ പ‍ഞ്ചായത്തിൽ വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കാൻ മരിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതിയുള്ളവർ നാളേക്കകം സെക്രട്ടറിയെ അറിയിക്കണം.

വടവന്നൂർ കേരളോത്സവം

വടവന്നൂർ∙ പ‍ഞ്ചായത്ത് കേരളോത്സവം 6 മുതൽ 9 വരെ നടത്തും.

കേരളോത്സവം: അപേക്ഷ ഇന്നു മുതൽ

മുണ്ടൂർ ∙ പഞ്ചായത്ത് കേരളോത്സവം കലാ - കായിക മത്സരത്തിനുള്ള അപേക്ഷകൾ ഗൂഗിൾ ഫോം വഴിയും നേരിട്ടും പഞ്ചായത്ത് ഓഫിസിൽ ഇന്നു മുതൽ 6-ാം തിയതി വൈകിട്ട് 5 വരെ സ്വീകരിക്കും.

നവരാത്രി ആഘോഷം

കോങ്ങാട് ∙ പാറശ്ശേരി മൂകാംബിക ഭഗവതി ക്ഷേത്രത്തിൽ വൈവിധ്യങ്ങളായ പരിപാടികളോടെ നവരാത്രി ആഘോഷിക്കും.

ജലവിതരണം തടസ്സപ്പെടും

കാഞ്ഞിരപ്പുഴ ∙ ചിറക്കൽപടി കാഞ്ഞിരം റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ചിറക്കൽപടി, കൊറ്റിയോട്, വിയ്യകുറുശ്ശി, നൊട്ടമല,  ചേലേങ്കര എന്നീ പ്രദേശങ്ങളിൽ  ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ്  എൻജിനീയർ  അറിയിച്ചു.

വൈദ്യുതി മുടക്കം

കടമ്പഴിപ്പുറം ∙ കെഎസ്ഇബി പരിധിയിലെ പുത്തില്ലത്ത് പടി, പാട്ടിമല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT