ADVERTISEMENT
വടക്കഞ്ചേരി∙ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഊരിത്തെറിച്ച ടയർ തട്ടി കാർ യാത്രക്കാരിക്കു പരുക്ക്. തൃശൂർ ചേറങ്കുളം സ്വദേശിനി പുഷ്പത്തിനാണു (65) പരുക്കേറ്റത്. വടക്കഞ്ചേരി-മണ്ണുത്തി  ദേശീയപാതയിൽ തേനിടുക്കിൽ ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയിൽ നിന്നു സ്റ്റെപ്പിനി ടയറും ജാക്കി ലിവറും ഊരിത്തെറിച്ച് പിന്നില്‍ വരികയായിരുന്ന കാറിനു മുകളിലേക്കു വീഴുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കൈക്കു പരുക്കേറ്റ പുഷ്പത്തെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Terrifying Moment on Wadakkanchery Road: Car Crushed by Falling Tire, Injuring Occupant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT