ട്രെയിനിൽ കടത്തിയ 4.3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Mail This Article
പാലക്കാട് ∙ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്നു പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2 കേസുകളിലായി ട്രെയിനിൽ കടത്തിയ 8 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. 4.31 കിലോഗ്രാം കഞ്ചാവുമായി ആറ്റിങ്ങൽ സ്വദേശിയായ ദേവഹാസനെയാണ് (26) അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇയാളിൽ നിന്നു പിടിച്ചത്. പ്ലാറ്റ്ഫോമിനു സമീപം ബാഗിൽ ഉപേക്ഷിച്ച നിലയിൽ 4 കിലോഗ്രാം കഞ്ചാവും കണ്ടെത്തി.
ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആ൪.അജിത്, പാലക്കാട് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എം.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐമാരായ എ.പി.ദീപക്, എ.പി.അജിത്ത് അശോക്, എഎസ്ഐ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ ഒ.കെ.അജീഷ്, കോൺസ്റ്റബിൾ പി.പി.അബ്ദുൽ സത്താ൪, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എ.രാജേന്ദ്രൻ, പി.അജിത്കുമാർ, സിഇഒമാരായ സി.വിനു, അരുൺ, പ്രസാദ്, കെ.ജ്ഞാനകുമാർ, കെ.അഭിലാഷ്, കണ്ണദാസൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.