ഡ്രൈവിങ് പരിശീലനത്തിനിടെ കാർ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി
Mail This Article
×
നെന്മാറ∙ ഡ്രൈവിങ് പരിശീലനത്തിനിടെ കാർ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി. കടയിലുള്ളവർ ഓടിമാറിയതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സ്വകാര്യ ഡ്രൈവിങ് സ്കൂളിന്റെ കാറാണു നിയന്ത്രണംതെറ്റി നെന്മാറ മെയിൻ റോഡിലുള്ള ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തുകയറി നിന്നത്.
ജ്വല്ലറിയുടെ മുന്നിലെ ഗ്ലാസിനോട് ചേർന്ന് കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരൻ ദൂരത്തു നിന്നു കാർ പാഞ്ഞു വരുന്നത് കണ്ടത് രക്ഷയായി. ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. കാറിനു കാര്യമായ കേടുപാടുകളില്ല. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.