ADVERTISEMENT

അലനല്ലൂർ∙ വി.കെ. ശ്രീകണ്ഠൻ എംപിയുടെ  പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ഭീമനാട് ഗവ. യു പി.സ്കൂളിലെ മിടുക്കരായ കുട്ടികൾക്ക് രാജ്യ തലസ്ഥാനം കാണാൻ അവസരം ലഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന വിദ്യാലയത്തിലെ പത്ത് വിദ്യാർഥികളും കൂടെ അഞ്ച് അധ്യാപകരുമാണ് അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഡൽഹി സന്ദർശിച്ചത്. താമസം, യാത്ര, ഭക്ഷണം എന്നിവയുടെ ചെലവുകൾ പൂർണമായും എംപി വഹിച്ചു. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ സന്ദർശക ഗാലറിയിലിരുന്നു സഭാ നടപടികൾ വീക്ഷിക്കുന്നതിനും മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം ഉൾപ്പെടെ പ്രമുഖരായ വ്യക്തികളെ പരിചയപ്പെടാനും ഫോട്ടോ എടുക്കുന്നതിനും അവസരവും ഒരുക്കി. 

പഴയ പാർലമെന്റിലെ ലോക്സഭ, സെൻട്രൽ ഹാൾ, രാജ്യസഭ എന്നിവയിലെ ഓരോ ഭാഗങ്ങളും കൂടെ നടന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. രാഷ്ട്രപതി ഭവൻ, രാജ്ഘട്ട്, ഗാന്ധി സ്മൃതി, ഇന്ത്യ ഗേറ്റ്, കുത്തബ് മിനാർ, ഇന്ദിരാ ഗാന്ധി മ്യൂസിയം, ചെങ്കോട്ട, വീർ ഭൂമി, കിസാൻ ഘട്ട്, ജന്തർ മന്ദിർ, ബിർള മന്ദിർ, ലോട്ടസ് ടംപിൾ തുടങ്ങിയ ചരിത്ര, വിനോദ സഞ്ചാര കേന്ദ്രങ്ങളും, ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹൽ, യമുന നദി, ആഗ്ര ഫോർട്ട് എന്നിവയും കണ്ടാണു സംഘം മടങ്ങുന്നത്. ഏഴാം ക്ലാസിലെ വിദ്യാർഥികളായ കെ. അനാമിക, എ.എം. ഷയാൻ, പി. മിൻഹ ഫാത്തിമ, പി. കീർത്തന, കെ. ധനഞ്ജയൻ, കെ. ഫാത്തിമ ഹനാൻ, ആർ. ദേവിപ്രിയ, കെ.പി. ഹയ ഫാത്തിമ, ആർ. ശ്രീനന്ദ, ഇ. ഹസ്ബിൻ അധ്യാപകരായ എം. സബിത, കെ.സി. മുഹമ്മദ് അഷ്റഫ്, ടി. ഉമ്മുസൽമ, കെ. വിനോദ്, സി. വലീദ് എന്നിവരാണ് സംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com