ADVERTISEMENT

പട്ടാമ്പി ∙ റോഡ് നവീകരണത്തെ തുടർന്ന് മുടങ്ങിയ ഓങ്ങല്ലൂർ പഞ്ചായത്തിലെ വാടാനാംകുറുശ്ശി, പോക്കുപ്പടി ,കള്ളാടിപ്പറ്റ പ്രദേശങ്ങളിലെ ജല വിതരണം പുന:സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് ഓങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. പട്ടാമ്പി - കുളപ്പുള്ളി പാതയുടെ നവീകരണത്തിന്റെ ഭാഗമായി വാടനാംകുറുശി പോക്കുപ്പടി ഭാഗത്തു റോഡ് വീതി കൂട്ടാൻ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ ജലവിതരണ പൈപ്പുകൾ പൊട്ടി രണ്ടാഴ്ചയിലേറെയായി ജലവിതരണം മുടങ്ങിയിരിക്കയാണ്. 

   ജല വിതരണം മുടങ്ങിയതിനെ ചൊല്ലി വാട്ടർ അതോറിറ്റിയും ,പൊതുമരാമത്ത് അധികൃതരും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. റോഡിനു നടുവിലൂടെ പോകുന്ന പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് പെ‍ാതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.

പുതിയ പൈപ്പിടുന്ന പ്രവൃത്തികൾ നടക്കുന്നുമില്ല. ഫണ്ട് വാട്ടർ അതോറിറ്റി തിരിമറി നടത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നു.  പൊട്ടിയ ജലവിതരണ പൈപ്പുകൾ നന്നാക്കാനായി മാട് ഇറക്കത്തിൽ പുതുതായി ബിഎം പ്രവൃത്തികൾ കഴിഞ്ഞ റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചിട്ടിരിക്കുകയാണ്. 

ഇത് റോഡിന്റെ ഗുണ നിലവാരത്തെ ബാധിക്കും. ഐപിടി മുതൽ വാടാനാംകുറുശ്ശി വരെ ചെയ്ത പ്രവൃത്തികൾക്ക് തന്നെ ഗുണനിലവാരമില്ലെന്ന പരാതി വ്യാപകമാണെന്നും, റോഡ് പണിയിൽ അഴിമതിയുണ്ടെന്നും യോഗം കുറ്റപ്പെടുത്തി.  ഡിസിസി സെക്രട്ടറി പി.കെ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്

ഇ.പി.യൂസഫ് അധ്യക്ഷത വഹിച്ചു, മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അസീസ് പട്ടാമ്പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ: എം. രാമദാസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയശങ്കർ കൊട്ടാരത്തിൽ, അസ്കർ പോക്കുപ്പടി , അബൂബക്കർ സിദ്ദീഖ്, ടി.ടി. സലീം, പി.പി. ഉണ്ണിക്കൃഷ്ണൻ , സി .പി ബാബു, പി. വി. രവീന്ദ്രനാഥ്, ഷാഫി മരുതൂർ, ഇട്ടേക്കോടൻ സലിം, കെ.പി. മുത്തൂട്ടി, പി.എസ്. രാജഗോപാൽ, വി.ഹാരിസ് ,കെ .പി.റഫീഖ്, കാജാ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com