ADVERTISEMENT

മണ്ണാർക്കാട്∙ താലൂക്കിൽ നെൽവയൽ നികത്താനും അനധികൃത ക്വാറികൾക്കും എതിരെ താലൂക്ക് വികസന സമിതിയിൽ വിമർശനം. താലൂക്കിൽ എട്ടു ക്വാറികൾക്കു മാത്രമാണ് ലൈസൻസുള്ളതെന്നും മറ്റുള്ളവയ്ക്ക് എവിടെ നിന്നാണു സ്ഫോടക വസ്തുക്കൾ ലഭിക്കുന്നതെന്നും അംഗങ്ങൾ ചോദിച്ചു. താലൂക്കിൽ ഭൂമി തരം മാറ്റുന്നതും പാടം നികത്തുന്നതും വ്യാപകമാണെന്ന് അംഗങ്ങൾ ആരോപിച്ചു.

അഞ്ചു സെന്റിൽ താഴെയുള്ളവർക്കു വീടു വയ്ക്കാനുള്ള ഭൂമിക്കു കെഎൽയു അനുവദിക്കാൻ വലിയ പ്രയാസവും വൻകിടക്കാർക്ക് ഏക്കർ കണക്കിനു നിരുപാധികം അനുമതി ലഭിക്കുന്നതും അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾക്കാണു നികത്താനുള്ള അനുമതി നൽകുന്നതെന്നു റവന്യു അധികൃതർ വിശദീകരിച്ചു. കൃഷിഭൂമി നികത്തുന്നതു റിപ്പോർട്ട് ചെയ്യേണ്ടതു കൃഷി ഓഫിസർമാരാണെന്നും റവന്യു അധികൃതർ പറ‍‍ഞ്ഞു. എന്നാൽ, വയൽ നികത്താൻ അനുമതി തേടിയെത്തുന്ന എല്ലാവർക്കും അനുമതി നൽകുന്ന നിലപാട് ചില വില്ലേജ് ഓഫിസർമാർ സ്വീകരിക്കുന്നുണ്ടെന്നു കൃഷിവകുപ്പിന്റെ പ്രതിനിധി സഭയെ അറിയിച്ചു. 

ഭൂമി തരംമാറ്റുന്നത് പഞ്ചായത്ത് തലത്തിൽ നിരീക്ഷിക്കുന്ന ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കൃഷിവകുപ്പ് പ്രതിനിധി പറഞ്ഞു. കൃഷിവകുപ്പിൽ നിന്നു നൽകുന്ന തെങ്ങ് നട്ട് ഏക്കർ കണക്കിനു നെൽവയലുകളാണു നികത്തുന്നത്. ഇതു തടയാൻ മണ്ണാർക്കാട് മാത്രം കഴിയുന്നില്ല. മണ്ണാർക്കാട് താലൂക്കിൽ തച്ചനാട്ടുകര, അലനല്ലൂർ വില്ലേജുകളിലായി എട്ടു ക്വാറികൾക്കാണ് അനുമതിയുള്ളത്. ബാക്കിയുള്ള ക്വാറികളെല്ലാം അനധികൃതമാണെന്നു തഹസിൽദാർ പറ‍ഞ്ഞു. 

അനുമതിയുള്ള ക്വാറികളെക്കാൾ കൂടുതൽ ക്വാറികൾ അനുമതിയില്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവർക്ക് ആവശ്യമായ സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണു കൊണ്ടു വരുന്നതെന്ന് അന്വേഷിക്കണം. ഒരു സൊസൈറ്റിയാണു സ്ഫോടക വസ്തുക്കൾ നൽകുന്നതെന്നാണു പറയുന്നത്. അത്തരമൊരു സൊസൈറ്റി ഉണ്ടോ എന്നു പരിശോധിക്കണം. ഇതു സംബന്ധിച്ച് എസ്പിക്കു പരാതി നൽകണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. തോരാപുരത്ത് പി.മുത്തു ഉൾപ്പെടെ 15 പേരുടെ സ്ഥലത്തിനു ഫെയർ വാല്യു നിശ്ചയിച്ചു നൽകാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നു ഭൂരേഖ തഹസിൽദാർ അറിയിച്ചു. മുതിർന്ന അംഗം എം.ഉണ്ണീൻ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് നഗരസഭ അധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, പി.ആർ.സുരേഷ്, പൊറ്റശ്ശേരി ബാലൻ, സന്തോഷ് കാഞ്ഞിരംപാറ തുടങ്ങിയവർ പങ്കെടുത്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com