ADVERTISEMENT

പട്ടാമ്പി ∙ നഗരസഭയിലെ മൂർക്കാട്ട് പറമ്പ് പ്രദേശത്തെയും നഗരസഭ ബൈപാസ് റേ‍ാഡിനെയും ബന്ധിപ്പിക്കുന്ന റോഡ് വേണമെന്ന് മൂർക്കാട്ട് പറമ്പ് പ്രദേശവാസികൾ. പട്ടാമ്പി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിന് പിറകിലൂടെയുള്ള റോ‍ഡാണ് മൂർക്കാട്ട് പറമ്പ് പ്രദേശവാസികൾ യാത്രയ്ക്ക് ആശ്രയിക്കുന്നത്. മൂർക്കാട്ട് പറമ്പ്  റോഡ്  പാടത്തിന് സമീപം എത്തി നിൽക്കുകയാണ്. റോഡ് പാടത്ത് അവസാനിക്കുന്നതിനാൽ റോഡ് അവസാനിക്കുന്നിടത്ത് നിന്ന് വാഹനങ്ങൾ തിരിച്ച്, വരുന്ന വഴിയിലൂടെ തന്നെ വേണം  പോകാൻ. 

വാഹനങ്ങൾ തിരിച്ചെടുക്കാൻ ആവശ്യമായ വീതി റോഡ് അവസാനിക്കുന്നിടത്തില്ല . മൂർക്കാട്ട് പറമ്പിലെ രണ്ട് റോഡുകളും പാടത്ത് അവസാനിക്കുന്നിടത്ത് നിന്ന് 200 മീറ്റർ പാടത്ത് കൂടി റോഡ് നീട്ടിയാൽ ബൈപാസ് റോഡുമായി ബന്ധിപ്പിക്കാനാകും. ഇതിനാവശ്യമായ നടപടി നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നഗരസഭ ബൈപാസ് റേ‍ാഡ് അടുത്തിടെ കട്ട വിരിച്ച് നവീകരിച്ചു.

ഇതോടെയാണ് ബൈപാസ് റേ‍ാഡുമായി മൂർക്കാട്ട് പറമ്പ് റോഡുകളെ ബന്ധിപ്പിക്കണമെന്ന ആവശ്യം പ്രദേശത്തുകാർ ശക്തമാക്കിയത്. മൂർക്കാട്ട് പറമ്പ് റോഡുകളെ ബൈപാസ് റേ‍ാഡുമായി ബന്ധിപ്പിച്ചാൽ പ്രദേശവാസികൾക്ക് ടൗണിൽ വരാതെ പെരിന്തൽമണ്ണ റോഡിലേക്കും എംഇഎസ് എസ് സ്കൂൾ റോഡിലേക്കും പെരുമുടിയൂർ ഭാഗത്തേക്കുമെല്ലാം കടന്നുപോകാൻ കഴിയും.

പന്തക്കൽ പറമ്പ് ഭാഗത്ത് നിന്നുള്ളവർക്കെല്ലാം മേലെ പട്ടാമ്പി റോഡിൽ വരാതെ പെരിന്തൽമണ്ണ റോഡിലേക്ക് പ്രവേശിക്കാനാകും. മൂർക്കാട്ട് പറമ്പ് പ്രദേശത്തേക്ക് ബൈപാസ് റോഡ് വഴി വരുന്നവർക്ക് വളഞ്ഞു തിരിയാതെ മൂർക്കാട്ട് പറമ്പ് പ്രദേശത്തേക്ക് എത്താനുമാകും . മത്സ്യ മാർക്കറ്റിലേക്കും  ഗവ. ഹൈസ്കൂളിലേക്കും മേലെ പട്ടാമ്പിയിലേക്കുമെല്ലാം വേഗം എത്താൻ സഹായമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com